LogoLoginKerala

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; സുമനസ്സുകളുടെ സഹായം തേടുന്നു

 
MOLLY KANNAMALI

കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോളിക്ക് ഇപ്പോള്‍ വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്.
ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു കുറച്ചു കാലമായി ഇവര്‍ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരികെ വന്ന് സിനിമയില്‍ സജീവമായിരുന്നു. ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്  സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചാണ് ദിയ ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.