LogoLoginKerala

നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

 
Shine Tom Chacko
ബോഡി പാസെടുത്ത് ബോര്‍ഡ് ചെയ്യാനായി പോയപ്പോഴാണ് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. സീറ്റിങ് പൊസിഷനില്‍ കയറാതെ കോക്പിറ്റിലേക്ക് കയറിയിപ്പോഴാണ് വിമാനത്തിലെ ജീവനക്കാര്‍ ഷൈന്‍ ടോമിനെ പിടിച്ചു പുറത്താക്കിയത്

നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. വിമാനത്തിലെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനാണ് നടനെ ഇറക്കി വിട്ടത്. എയര്‍ ഇന്ത്യയുടെ ഡ്രീം ലാന്‍ഡ് വിമാനത്തിലാണ് സംഭവം.

ബോഡി പാസെടുത്ത് ബോര്‍ഡ് ചെയ്യാനായി പോയപ്പോഴാണ് വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. സീറ്റിങ് പൊസിഷനില്‍ കയറാതെ കോക്പിറ്റിലേക്ക് കയറിയിപ്പോഴാണ് വിമാനത്തിലെ ജീവനക്കാര്‍ ഷൈന്‍ ടോമിനെ പിടിച്ചു പുറത്താക്കിയത്. തന്റെ പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് താരവും അണിയറ പ്രവര്‍ത്തകരും ദുബായിലെത്തിയത്.

നിലവില്‍ താരം എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഉള്ളത്. ഷൈനിനെ കൂട്ടാതെ വിമാനം നാട്ടിലേക്ക് പുറപ്പെട്ടു. ഷൈനിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.