LogoLoginKerala

പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവം; സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍

 
Accuused Arrested
പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരന്റെ പേര് വെളിപ്പെടുത്തി

പത്തനംതിട്ടയില്‍ പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരന്റെ പേര് വെളിപ്പെടുത്തി. ഇതോടെ കുടുംബം ആറന്മുള പോലീസില്‍ പരാതി നല്‍കുകയും പോലീസ് 17-കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.