കേരളത്തിന് അഭിമാന നിമിഷം; പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ആദിത്യ സുരേഷിന്
Updated: Jan 25, 2023, 14:03 IST

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്‍കുന്ന പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങി ആദിത്യ സുരേഷ്. കേരളത്തിന്റ അഭിമാനമായിമാറിയ ആദിത്യ കൊല്ലം പോരുവഴി ഏഴാംമൈല്‍ സ്വദേശികളായ ടികെ സുരേഷ്- രഞ്ജിനി ദമ്പതികളുടെ ഇളയ മകനാണ. പുരസ്‌കാര നേട്ടത്തിന്റെ നെറുകയിലെത്തിയ ആദിത്യക്ക് കലാരംഗത്തെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്.