'വിഷപ്പുകയില്‍ 9 ദിവസം, ഒരു സാംസ്‌കാരിക നായിക്കും മൂളക്കം പോലുമില്ല'; ബ്രഹ്‌മപുരം തീപ്പിടുത്തത്തില്‍ ആഞ്ഞടിച്ച് ഹരീഷ് പേരടി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വിഷപ്പുക ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പുക പൂര്‍ണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരുകയാണ്. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍ അതിനിടയില്‍ വിഷപുക ശ്വസിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ് എന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഇതിനോടകം 700 ലേറെ പോരാണ് ചികിത്സ തേടിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ വീണ്ടും വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്...
'സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ണ്ഡ്യം കുരച്ച ഒരു സാംസ്‌കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പര്‍ ചുവപ്പിച്ചപ്പോള്‍ കുരക്കുന്നില്ല...എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല..
ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു...ശുഭ മാലിന്യരാത്രി...പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങള്‍ തെരുവ് നായിക്കള്‍ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും...തെരുവുകള്‍ മുഴുവന്‍ ആര്‍ക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.