സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി: ശുപാര്‍ശ തള്ളി മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഭരണ പരിഷ്‌ക്കര കമ്മീഷന്റെതായിരുന്നു ശുപാര്‍ശ. എന്നാല്‍ എന്‍ജിഒ യൂണിയനും സെക്രട്ടറിയേറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഇതേ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവര്‍ത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശം.
പ്രതി വര്‍ഷം 20 കാഷ്വല്‍ ലീവ് 18 ആയി കുറയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു സംഘടനകള്‍ തന്നെ നിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ കാരണം. ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി ആശ്രിയ നിയമനം പരിമിതപ്പെടുത്തുന്നതിനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നില്‍ നാലാം ശനിയാഴ്ച അവധിയെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ വെച്ചത്