LogoLoginKerala

3 മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്! 11 ഇടത്ത് ഓറഞ്ച്, മഴക്കെടുതിയില്‍ കേരളം

 
rain

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കന്‍, മധ്യകേരളത്തില്‍ വ്യാപകമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.

വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. അടിയന്തര സാഹചര്യം നേരിടാന്‍ റവന്യൂ മന്ത്രി  വൈകീട്ട് ഉന്നതല യോഗം വിളിച്ചു. കളക്ടര്‍മാര്‍, ആര്‍ഡിഒമാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലകളില്‍ വേണ്ട മുന്‍കരുതല്‍ നടപടകള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഏഴ് എന്‍ഡിആര്‍എഫ് സംഘങ്ങളെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.