LogoLoginKerala

126 പന്തില്‍ 200 റണ്‍സ്; വെടിക്കെട്ട് പ്രകടനവുമായി ഇഷാന്‍ കിഷന്‍

 
Ishan Kishan
ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ചുറിയും വിരാട് കോലി സെഞ്ചുറിയും തികച്ചു. ഇഷാന്‍ കിഷന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണ് ഇന്ന് പിറന്നത്
ധാക്ക: ഏകദിന ക്രിക്കറ്റില്‍ ഇതിവേഗ ഇരട്ട സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ 126 പന്തിലാണ് ഇഷാന്‍ ഇരുനൂറ് എന്ന സ്‌കോര്‍ വെട്ടിപിടിച്ചത്. 23 ഫോറും ഒന്‍പതും സിക്‌സറും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ചുറിയും വിരാട് കോലി സെഞ്ചുറിയും തികച്ചു. ഇഷാന്‍ കിഷന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണ് ഇന്ന് പിറന്നത്. രോഹിത് ശര്‍മ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് ശേഷം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന താരമാണ് ഇഷാന്‍ കിഷന്‍.

മത്സരം 39 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നത്.