LogoLoginKerala

വർക്കലയിൽ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച 15 കാരന് ക്രൂരമര്‍ദ്ദനം ; 4 പേര്‍ക്കെതിരെ കേസെടുത്തു

 
varkkala
സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം : വര്‍ക്കലയില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മര്‍ദിച്ചു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കൽ‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു.

ഈ മാസം രണ്ടാം തീയ്യതി വര്‍ക്കല ഇടവപ്പുറത്ത് വച്ചായിരുന്നു സംഭവം. കുട്ടി കുളത്തില്‍ കുളിക്കാന്‍ പോയ സമയം അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ കുട്ടിയോട് കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിച്ചു. വിദ്യാര്‍ത്ഥി കഞ്ചാവ് വലിച്ചില്ലെന്ന് മാത്രമല്ല ഈ വിവരം വീട്ടില്‍പ്പറയുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായാണ് നാലംഗ സംഘം മൂന്നാം തീയ്യതി വൈകീട്ട് മൂന്ന് മണിയോടെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തുകയും വീട്ടിനുള്ളില്‍ വെച്ച് അതിഭീകരമായി മര്‍ദിക്കുകയും ചെയ്തതത്.

തുടർന്ന് കുട്ടി അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതായി പൊലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തില്ല. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നാണ് അയിരൂര്‍ പൊലീസ് പറയുന്നത്.