മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല; സജി ചെറിയാന്‍
Dec 31, 2022, 11:07 IST
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ തീരുമാനമുണ്ടായിട്ടും മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്‍. പ്രസംഗം സംബന്ധിച്ച് നിലവില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം വീണ്ടും സജി ചെറിയാൻ മന്ത്രി ആയേക്കും എന്ന് തന്നെയാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിലെ ധാരണ.