LogoLoginKerala

വടക്കഞ്ചേരി വാഹനാപകടം ഡ്രൈവര്‍ ജോമോന്‍ പിടിയിലായി

വടക്കഞ്ചേരി വാഹനാപകടത്തില് ഡ്രൈവര് ജോമോന് എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയില് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയില് കെഎസ്ആര്ടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താന് ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാള് പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാള് കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടന് ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. അപകടത്തില് മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര
 

വടക്കഞ്ചേരി വാഹനാപകടത്തില്‍ ഡ്രൈവര്‍ ജോമോന്‍ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താന്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാള്‍ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടന്‍ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരമായി നല്‍കും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വ്വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു.