LogoLoginKerala

വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌ക്കറ്റ്ബോള്‍ താരവും

പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തില് മരിച്ചവരില് ബാസ്കറ്റ്ബോള് താരവും. തൃശൂര് നടത്തറ മൈനര് റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകന് രോഹിത് രാജ് (24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്വ്വം മുളന്തുരുത്തി വെട്ടിക്കല് മാര് ബസേലിയസ് വിദ്യാനികേതന് സ്കൂളില് നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില് തീരാനോവായി മാറുകയായിരുന്നു. വിദ്യാര്ത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിര്പ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂര്ത്തി മംഗലത്ത് വച്ച് കെഎസ്ആര്ടിസി ബസ്സിന് പുറകില് അതിവേഗത്തില് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്
 

പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ്ബോള്‍ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി തെക്കൂട്ട് രവിയുടെ മകന്‍ രോഹിത് രാജ് (24) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂര്‍വ്വം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവില്‍ തീരാനോവായി മാറുകയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിര്‍പ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂര്‍ത്തി മംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ അതിവേഗത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തില്‍ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ആലത്തൂര്‍ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.