LogoLoginKerala

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചില്‍; പര്‍വതാരോഹകര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡില് മഞ്ഞിടിച്ചിലില് കുടുങ്ങിയ പര്വതാരോഹകര്ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്ത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. കശ്മീരില് നിന്നുള്ള വിദ്ഗത സംഘത്തെ അടക്കം എത്തിച്ചാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്. അപകടത്തില്പെട്ട 42 പേരില് 18 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കശ്മീര് ഗുല്മാര്ഗില് നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ചാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നത്. കൂടുതല് ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചു. കൂടുതല് പേരെ ഇന്ന് കണ്ടെത്താന് സാധിക്കുമെന്ന് ഐടിബിപി വ്യക്തമാക്കി. മഞ്ഞിനടിയില് കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം തിരിച്ചറിയാന് കഴിയാത്തതാണ് രക്ഷാപ്രവര്ത്തനത്തിന്റെ പ്രധാന വെല്ലുവിളി.
 

ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ പര്‍വതാരോഹകര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും പുരോഗമിക്കുന്നു. കശ്മീരില്‍ നിന്നുള്ള വിദ്ഗത സംഘത്തെ അടക്കം എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍പെട്ട 42 പേരില്‍ 18 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

കശ്മീര്‍ ഗുല്‍മാര്‍ഗില്‍ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ചാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചു. കൂടുതല്‍ പേരെ ഇന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് ഐടിബിപി വ്യക്തമാക്കി. മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം തിരിച്ചറിയാന്‍ കഴിയാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രധാന വെല്ലുവിളി.

ഉത്തര്‍കാശിയിലെ നെഹ്‌റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 42 അംഗ സംഘം ചൊവ്വാഴ്ച രാവിലെയാണ് ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ അകപ്പെട്ടത്. 34 ട്രെയിനികളും 7 പരിശീലകരും ഒരു നഴ്‌സുമാണ് സംഘത്തിലുള്ളത്. പരിശീലകരുടെയും ട്രെയിനികളുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.