LogoLoginKerala

സ്‌കൂള്‍ വിനോദയാത്രകള്‍ക്കായി രൂപമാറ്റം വരുത്തിയതും അരോചക ശബ്ദമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുത്; നടപടിയെന്ന് മോട്ടോര്‍ വാഹനവകുപ്പ്

സ്കൂള്, കോളജ് വിനോദയാത്രകള്ക്ക് വേണ്ടി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങള് ഉപയോഗിക്കരുതെന്ന് മോട്ടോര് വാഹന വകുപ്പിന്റെ നിര്ദേശം. ഇത്തരം വാഹനങ്ങള് അപകടത്തില്പ്പെടുന്നതായുള്ള കണ്ടെത്തലിനെ തുടര്ന്നായിരുന്നു ജൂലൈയില് മോട്ടോര് വാഹനവകുപ്പ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. മോട്ടോര് വാഹന വകുപ്പ് ജൂലൈ 13ന് ഇറക്കിയ ഉത്തരവില് പറയുന്നതിങ്ങനെ- ‘സംസ്ഥാനത്ത് വിവിധ കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്ത്ഥികള് വിനോദയാത്രയ്ക്കായി സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തിട്ടുള്ള കോണ്ട്രാക്ട് കാരേജ് വാഹനങ്ങളാണ് ബുക്ക് ചെയ്ത് ഉപയോഗിച്ചുവരുന്നത്. എന്നാല് ചില സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥികള് അനധികൃതമായി രൂപമാറ്റം
 

സ്‌കൂള്‍, കോളജ് വിനോദയാത്രകള്‍ക്ക് വേണ്ടി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ജൂലൈയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്.

മോട്ടോര്‍ വാഹന വകുപ്പ് ജൂലൈ 13ന് ഇറക്കിയ ഉത്തരവില്‍ പറയുന്നതിങ്ങനെ- ‘സംസ്ഥാനത്ത് വിവിധ കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്കായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളാണ് ബുക്ക് ചെയ്ത് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

പലപ്പോഴും ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ഈ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്’
വിനോദയാത്രയ്ക്ക് മുന്‍പ് റീജിയണല്‍ ആര്‍ടിഒമാരെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ വടക്കാഞ്ചേരി അപകടത്തെ തുടര്‍ന്നാണ് വിനോദയാത്രാ വിവരം റീജിയണല്‍ ആര്‍ടിഒമാരെ അറിയിച്ചിട്ടില്ല എന്ന് വ്യക്തമാകുന്നത്.