LogoLoginKerala

‘തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ് ‘ ; നിർമ്മാതക്കളുടെ ചൂരൽ പ്രയോഗത്തോടൊപ്പം താനെന്ന് ഹരീഷ് പേരടി

മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണ് താനെന്നും ഹരീഷ് പേരടി കൊച്ചി : തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണെന്ന് നടൻ ഹരീഷ് പേരടി. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണ് താനെന്നും ഹരീഷ് പേരടി പറഞ്ഞു . ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ഓൺലൈൻ മാധ്യമ പ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടന് ശ്രീനാഥ് ഭാസിയെ നിർമാതാക്കൾ സിനിമയിൽ നിന്ന് മാറ്റിനിർത്തുന്നുവെന്ന തീരുമാനത്തിനെതിരെ മമ്മൂട്ടി രാഗത്തുവന്നിരുന്നു. തൊഴിൽ നിഷേധം …
 

മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണ് താനെന്നും ഹരീഷ് പേരടി 

കൊച്ചി : തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണെന്ന് നടൻ ഹരീഷ് പേരടി. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണ് താനെന്നും ഹരീഷ് പേരടി പറഞ്ഞു . ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്.

ഓൺലൈൻ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടന്‍ ശ്രീനാഥ് ഭാസിയെ നിർമാതാക്കൾ സിനിമയിൽ നിന്ന് മാറ്റിനിർത്തുന്നുവെന്ന തീരുമാനത്തിനെതിരെ മമ്മൂട്ടി രാഗത്തുവന്നിരുന്നു. തൊഴിൽ നിഷേധം തെറ്റാണെന്നും തൊഴിൽ ചെയ്യാൻ വിലക്ക് പാടില്ലെന്നും അതിന് ആർക്കും അവകാശമില്ലെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈയിടെ പുറത്തിറങ്ങിയ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. ഇതിനെതിരെ നിർമാതാക്കളുടെ സംഘടനയാണ് വിലക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും…നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്…അഹങ്കാരമാണ്..അത് നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്…അവരുടെ അന്നം മുട്ടിക്കലാണ് ….രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് …യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലോക്ഷേനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ് …തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും…മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം …