LogoLoginKerala

പാലക്കാട് അപകടത്തിൽപെട്ട ലൂമിനസ് ബസ് ബ്ലാക്ക് ലിസ്റ്റിൽപെട്ടതെന്ന് കണ്ടെത്തി

നിയമവിരുദ്ധമായി കളർ ലൈറ്റുകളാ സ്ഥാപിച്ചതിനും എയർ ഹോൺ സ്ഥാപിച്ചതിനും ബസിനെതിരെ കേസുകളുണ്ട് പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയില് ടൂറിസ്റ്റ് ബസും കെഎസ്ആര്ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട ലൂമിനസ് ബസ് ബ്ലാക്ക് ലിസ്റ്റിൽപെട്ടതെന്ന് കണ്ടെത്തി. ബസിനെതിരെ നേരത്തെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തി വാഹനമോടിച്ചതിനും ബസിനെതിരെ നേരത്തെ കേസുണ്ട്. കോട്ടയം ആർടിഒയുടെ കേഴിലാണ് ബസ് രജിസ്റ്റർ ചെയ്തത്. നിയമവിരുദ്ധമായി കളർ ലൈറ്റുകളാ സ്ഥാപിച്ചതിനും എയർ ഹോൺ സ്ഥാപിച്ചതിനും ബസിനെതിരെ കേസുകളുണ്ട്. മറ്റ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും
 

നിയമവിരുദ്ധമായി കളർ ലൈറ്റുകളാ സ്ഥാപിച്ചതിനും എയർ ഹോൺ സ്ഥാപിച്ചതിനും ബസിനെതിരെ കേസുകളുണ്ട്

പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട ലൂമിനസ് ബസ് ബ്ലാക്ക് ലിസ്റ്റിൽപെട്ടതെന്ന് കണ്ടെത്തി. ബസിനെതിരെ നേരത്തെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തി വാഹനമോടിച്ചതിനും ബസിനെതിരെ നേരത്തെ കേസുണ്ട്. കോട്ടയം ആർടിഒയുടെ കേഴിലാണ് ബസ് രജിസ്റ്റർ ചെയ്തത്.

നിയമവിരുദ്ധമായി കളർ ലൈറ്റുകളാ സ്ഥാപിച്ചതിനും എയർ ഹോൺ സ്ഥാപിച്ചതിനും ബസിനെതിരെ കേസുകളുണ്ട്. മറ്റ് സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പറഞ്ഞു. അപകടം നടന്ന ബസിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ലൂമിനസ് ബസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ നിലവിൽ ലഭ്യമല്ല.

പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേരാണ് മരിച്ചത് . മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ് ഉള്ളത് .തൃശൂർ – പാലക്കാട് ദേശീയൈ പാതയിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടകാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയായിരുന്നു അപകടം.