LogoLoginKerala

‘എനിക്ക് തെറ്റ് പറ്റിയതാണ്, ഇത് കാണേണ്ട സിനിമ’യെന്ന് പിസി ജോര്‍ജ്

സിനിമയുടെ പേര് കാരണം പ്രഖ്യാപന സമയം മുതല് വിവാദത്തില്പ്പെട്ട ജയസൂര്യ ചിത്രമാണ് ‘ഈശോ’. ചിത്രത്തിനെതിരെ രൂക്ഷ വിമര്ശനവുമായി പി.സി. ജോര്ജും രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരില് സിനിമ പുറത്തിറങ്ങിയാല് തിയറ്ററുകളില് പ്രദര്ശിപ്പിക്കാന് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിയമ പോരാട്ടങ്ങള്ക്കൊടുവില് കഴിഞ്ഞ ദിവസം ഈശോ സോണി ലിവിലൂടെ ഡയറക്ട് ഒടിടി ആയി റിലീസ് ചെയ്തു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയതിന് പിന്നാലെ തന്റെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്ജ്. ഈശോ എന്ന ചിത്രത്തില് ആദ്യം മുതല് ഏറെ …
 

സിനിമയുടെ പേര് കാരണം പ്രഖ്യാപന സമയം മുതല്‍ വിവാദത്തില്‍പ്പെട്ട ജയസൂര്യ ചിത്രമാണ് ‘ഈശോ’. ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജും രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം ഈശോ സോണി ലിവിലൂടെ ഡയറക്ട് ഒടിടി ആയി റിലീസ് ചെയ്തു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയതിന് പിന്നാലെ തന്റെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്.

‘എനിക്ക് തെറ്റ് പറ്റിയതാണ്, ഇത് കാണേണ്ട സിനിമ’യെന്ന് പിസി ജോര്‍ജ്

ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിര്‍ഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോള്‍ അന്ന് നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായി, ഇന്നത്തെ തലമുറയിലെ മതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി തന്നെ ചിത്രത്തില്‍ പറയുന്നുണ്ട്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പി സി ജോര്‍ജ് പറഞ്ഞു.

സിനിമ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസ്സിലാകും എന്ന് തനിക്ക് ഉറപ്പായിരുന്നു എന്നാണ് നാദിര്‍ഷ പറയുന്നത്. ‘സത്യം മനസ്സിലായപ്പോള്‍ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി’, എന്നാണ് പിസി ജോര്‍ജിന്റെ വാക്കുകള്‍ പങ്കുവച്ചു കൊണ്ട് നാദിര്‍ഷ കുറിച്ചത്.