LogoLoginKerala

ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു

ലണ്ടന് : 10 ലക്ഷം ബാരല് എണ്ണ ഉല്പാദനം പ്രതിദിനം വെട്ടിക്കുറയ്ക്കാന് ഉല്പാദക രാജ്യങ്ങള് തീരുമാനിക്കുമെന്ന ധാരണ വന്നതോടെ രാജ്യാന്തര എണ്ണവില ഉയര്ന്നുതുടങ്ങി. ജൂണ് മുതല് ഇതുവരെ എണ്ണവില താഴുകയായിരുന്നു. എന്നാല് ബ്രെന്റ് ഇനം ക്രൂഡ് ഓയില് വില 3.6% ഉയര്ന്ന് ബാരലിന് 88.16 ഡോളറായി. ഉല്പാദനം പൊതുവില് കുറയ്ക്കുന്നതിനുപുറമെ, ഒരോ രാജ്യത്തിനും സ്വന്തം നിലയ്ക്ക് ഉല്പാദനം വെട്ടിക്കുറയ്ക്കാനും അനുമതി നല്കുമെന്നാണു സൂചന. പ്രതിദിന ഉല്പാദനം ഒരു ലക്ഷം ബാരല് കുറയ്ക്കാന് കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എണ്ണവില …
 

ലണ്ടന്‍ : 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം പ്രതിദിനം വെട്ടിക്കുറയ്ക്കാന്‍ ഉല്‍പാദക രാജ്യങ്ങള്‍ തീരുമാനിക്കുമെന്ന ധാരണ വന്നതോടെ രാജ്യാന്തര എണ്ണവില ഉയര്‍ന്നുതുടങ്ങി. ജൂണ്‍ മുതല്‍ ഇതുവരെ എണ്ണവില താഴുകയായിരുന്നു. എന്നാല്‍ ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 3.6% ഉയര്‍ന്ന് ബാരലിന് 88.16 ഡോളറായി. ഉല്‍പാദനം പൊതുവില്‍ കുറയ്ക്കുന്നതിനുപുറമെ, ഒരോ രാജ്യത്തിനും സ്വന്തം നിലയ്ക്ക് ഉല്‍പാദനം വെട്ടിക്കുറയ്ക്കാനും അനുമതി നല്‍കുമെന്നാണു സൂചന.

പ്രതിദിന ഉല്‍പാദനം ഒരു ലക്ഷം ബാരല്‍ കുറയ്ക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എണ്ണവില താഴുകയും ഡോളര്‍ ശക്തിപ്രാപിക്കുകയും ചെയ്തതോടെ എണ്ണയില്‍നിന്ന് മാറിയ നിക്ഷേപകരെ തിരിച്ചെത്തിക്കാന്‍ ഉല്‍പാദനം വെട്ടിക്കുറച്ച് വില ഉയര്‍ത്തുന്നതിലൂടെ സാധിക്കുമെന്നാണ് ഒപ്പെക്കിന്റെ പ്രതീക്ഷ. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് എണ്ണവില വര്‍ധന കനത്ത വെല്ലുവിളിയാകും. ഇപ്പോള്‍ത്തന്നെ വിലക്കയറ്റ ഭീഷണി നേരിടാന്‍ പാടുപെടുന്ന വിപണികളില്‍ വീണ്ടും വിലകള്‍ ഉയരാന്‍ ഇന്ധനവിലക്കയറ്റം വഴിയൊരുക്കും.