LogoLoginKerala

ഇന്റര്‍നെറ്റിന്റെ വേഗത ഇനി പറപറക്കും; ജിയോ 5ജി ഇന്ന് മുതല്‍

ഡല്ഹി, മുംബൈ, കൊല്ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തില് ആദ്യം സര്വീസ് ആരംഭിക്കുക. ന്യൂഡല്ഹി: രാജ്യത്ത് ജിയോ 5 ജി സേവനങ്ങള്ക്ക് ഇന്ന് മുതല് തുടക്കം. ഡല്ഹി, മുംബൈ, കൊല്ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തില് ആദ്യം സര്വീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തില് തിരഞ്ഞെടുത്ത ഈ നഗരങ്ങളിലെ ഉപഭോക്താക്കള്ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില് നിന്ന് കമ്പനി അഭിപ്രായം തേടും. അതേസമയം തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്ക്ക് ജിയോ വെല്ക്കം ഓഫര് അവതരിപ്പിച്ചിട്ടുണ്ട്. സെക്കന്റില് …
 

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം സര്‍വീസ് ആരംഭിക്കുക.

ന്യൂഡല്‍ഹി: രാജ്യത്ത് ജിയോ 5 ജി സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം സര്‍വീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് കമ്പനി അഭിപ്രായം തേടും.

അതേസമയം തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.