LogoLoginKerala

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അലൈൻ ആസ്പെക്‌റ്റ്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്‌ലിംഗർ എന്നിവർക്ക്

ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 3 പേർ പങ്കിട്ടു. അലൈൻ ആസ്പെക്റ്റ്, ജോൺ എഫ് ക്ലോസർ, ആന്റൺ സീലിംഗർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നുമാണ് പ്രഖ്യാപിക്കുക. തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ പാബോയ്ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ …
 

ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും

2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം 3 പേർ പങ്കിട്ടു. അലൈൻ ആസ്പെക്റ്റ്, ജോൺ എഫ് ക്ലോസർ, ആന്റൺ സീലിംഗർ എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.

ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നുമാണ് പ്രഖ്യാപിക്കുക.

തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ പാബോയ്ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. മനുഷ്യരുടെ പരിണാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് പബോയെ അവാർഡിന് അർഹനാക്കിയത്.