LogoLoginKerala

രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകള്‍ കടുവാ സങ്കേതത്തില്‍

26 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള് 9-11 നൂറ്റാണ്ട് കാലഘട്ടത്തിലെതാണ്. ആര്ക്കിയോളജിക്കല് സര്വ്വേ ഓഫ് ഇന്ത്യ, മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില് നിന്ന് നൂറ്റാണ്ടുകള് പഴക്കമുള്ള ബുദ്ധ ഗുഹകളും ക്ഷേത്രങ്ങളും കണ്ടെത്തി. കടുവാ സങ്കേതത്തില് പരിശോധനയ്ക്ക് എത്തിയ പുരാവസ്തു ഗവേഷകര്ക്ക് മുന്നില് തെളിഞ്ഞത് ചരിത്രത്തിന്റെ നിരവധി അവശേഷിപ്പുകള് ആണ്. ഇതില് ബുദ്ധ ഗുഹകളും സ്തൂപങ്ങളും രണ്ടാം നൂറ്റാണ്ടിലെ ബ്രാഹ്മി ലിഖിതങ്ങളും 9-11 നൂറ്റാണ്ടുകളിലെ ഹിന്ദു ക്ഷേത്രങ്ങളും ലോകത്തിലെ ഏറ്റവും വലിയ വരാഹ ശില്പവും ഉള്പ്പെടുന്നു. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുടെ ഏകശിലാ …
 

26 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ 9-11 നൂറ്റാണ്ട് കാലഘട്ടത്തിലെതാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധ ഗുഹകളും ക്ഷേത്രങ്ങളും കണ്ടെത്തി. കടുവാ സങ്കേതത്തില്‍ പരിശോധനയ്ക്ക് എത്തിയ പുരാവസ്തു ഗവേഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞത് ചരിത്രത്തിന്റെ നിരവധി അവശേഷിപ്പുകള്‍ ആണ്. ഇതില്‍ ബുദ്ധ ഗുഹകളും സ്തൂപങ്ങളും രണ്ടാം നൂറ്റാണ്ടിലെ ബ്രാഹ്‌മി ലിഖിതങ്ങളും 9-11 നൂറ്റാണ്ടുകളിലെ ഹിന്ദു ക്ഷേത്രങ്ങളും ലോകത്തിലെ ഏറ്റവും വലിയ വരാഹ ശില്‍പവും ഉള്‍പ്പെടുന്നു. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുടെ ഏകശിലാ ശില്‍പങ്ങളില്‍ ഒന്നാണ് വരാഹ ശില്‍പം. 1938 -നുശേഷം ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഇത്ര വലിയ ഒരു പര്യവേഷണം നടക്കുന്നത്.

പുരാവസ്തു ഗവേഷണ വകുപ്പിന്റെ രേഖകളില്‍ ഇല്ലാത്ത 46 പുതിയ ശില്പങ്ങള്‍ കണ്ടെത്തിയതായി പര്യവേക്ഷണ സംഘത്തെ നയിച്ച മധ്യപ്രദേശിലെ ജബല്‍പൂര്‍ സര്‍ക്കിളിലെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ശിവകാന്ത് ബാജ്പേയ് പറഞ്ഞിരുന്നു. ബാന്ധവ്ഗഡ് മേഖലയിലെ പര്യവേക്ഷണം മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നതെന്നും ഇതില്‍ ആദ്യത്തേത് താല റേഞ്ചില്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത രണ്ട് ഘട്ടങ്ങളിലായി കടുവാ സങ്കേതത്തിലെ ഖിതൗലി, മഗധി റേഞ്ചുകള്‍ പര്യവേക്ഷണം ചെയ്യും.

രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകള്‍ കടുവാ സങ്കേതത്തില്‍

എഎസ്ഐ സംഘം 2, 5 നൂറ്റാണ്ടുകളിലെ 26 ബുദ്ധ ഗുഹകള്‍ കണ്ടെത്തി. ഗുഹകള്‍ക്കും അവയുടെ അവശിഷ്ടങ്ങളില്‍ ചിലതിനും ‘ചൈത്യ’ അതവ വൃത്താകൃതിയിലുള്ള വാതിലുകളും മഹായാന ബുദ്ധമത സൈറ്റുകളുടെ മാതൃകയിലുള്ള കല്ല് കിടക്കകളും ഉണ്ടായിരുന്നു. ഇതോടെ ബാന്ധവ്ഗഡില്‍ കണ്ടെത്തിയ മൊത്തം ഗുഹകളുടെ എണ്ണം 76 ആയി. കഴിഞ്ഞ സര്‍വേയ്ക്ക് ശേഷം 50 എണ്ണം രേഖകളിലുണ്ട്.

രണ്ടാം നൂറ്റാണ്ടിലെ അജന്ത ഗുഹകള്‍ കടുവാ സങ്കേതത്തില്‍

ഇതുകൂടാതെ, 24 ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്, എല്ലാം 2-5 നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. മഥുര, കൗശാംബി, പാവാട, വേജഭാരദ, സപതനായരിക തുടങ്ങിയ സ്ഥലങ്ങള്‍ ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ പരാമര്‍ശിക്കുന്ന രാജാക്കന്മാരില്‍ ഭീംസേനന്‍, പോത്തശിരി, ഭട്ടദേവന്‍ എന്നിവരും ഉള്‍പ്പെടുന്നു.

26 ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ 9-11 നൂറ്റാണ്ടുകള്‍ക്കിടയിലുള്ള കലച്ചൂരിയുടെ കാലഘട്ടത്തിലെതാണ്. ഇത് കൂടാതെ രണ്ട് ശൈവ മഠങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുടെ ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കലച്ചൂരി രാജവംശം, എല്ലോറ, എലിഫന്റ ഗുഹാ സ്മാരകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ വാതിലുകള്‍, ഗുഹകളിലെ കൊത്തുപണികള്‍ തുടങ്ങിയ ഗുപ്ത കാലഘട്ടത്തിലെ ചില അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. എത്രയും വേഗത്തില്‍ ഇവിടുത്തെ പര്യവേഷണം പൂര്‍ത്തിയാക്കണമെന്നാണ് പുരാവസ്തു ഗവേഷണ വിഭാഗം ആഗ്രഹിക്കുന്നതെങ്കിലും സംരക്ഷിത വനമേഖലയായതിനാല്‍ അനുമതി ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടേണ്ടതുണ്ട്.