LogoLoginKerala

ബോക്‌സ് ഓഫീസിൽ തീ പടർത്തി ‘പൊന്നിയിൻ സെൽവൻ’ ; മൂന്ന് ദിവസം കൊണ്ട് 230 കോടി കടന്ന് മണിരത്‌നം ചിത്രം !

അഞ്ച് ഭാഗങ്ങളിലായുള്ള നോവലിസ്റ്റ് കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവന്റെ’ രൂപാന്തരമാണ് സംവിധായകൻ മണിരത്നം പകർത്തിയെടുത്തത് ബോക്സ് ഓഫീസിൽ തീ പടർത്തി സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. വെറും മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും 230 കോടി കടന്ന ചിത്രം ഇന്ന് 250 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോക്സ് ഓഫീസിൽ ഒന്നിലധികം റെക്കോർഡുകൾ പൊന്നിയിൻ സെൽവൻ തകർത്തേക്കും. പൊന്നിയിൻ സെൽവന്റെ ആദ്യഭാഗം സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തിയത്. ലോകമെമ്പാടുമായി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ച് …
 

അഞ്ച് ഭാഗങ്ങളിലായുള്ള നോവലിസ്റ്റ് കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവന്റെ’ രൂപാന്തരമാണ് സംവിധായകൻ മണിരത്‌നം പകർത്തിയെടുത്തത്

ബോക്‌സ് ഓഫീസിൽ തീ പടർത്തി സംവിധായകൻ മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ. വെറും മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും 230 കോടി കടന്ന ചിത്രം ഇന്ന് 250 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോക്‌സ് ഓഫീസിൽ ഒന്നിലധികം റെക്കോർഡുകൾ പൊന്നിയിൻ സെൽവൻ തകർത്തേക്കും.

പൊന്നിയിൻ സെൽവന്റെ ആദ്യഭാഗം സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തിയത്. ലോകമെമ്പാടുമായി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. അഞ്ച് ഭാഗങ്ങളിലായുള്ള നോവലിസ്റ്റ് കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവന്റെ’ രൂപാന്തരമാണ് സംവിധായകൻ മണിരത്‌നം പകർത്തിയെടുത്തത്.

ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം, കാർത്തി, തൃഷ, ജയം രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.