LogoLoginKerala

കേരളത്തില്‍ മാള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കിയത് കോടിയേരി; സഹോദര തുല്യമായ ബന്ധമാണ് പുലര്‍ത്തിയത്; കോടിയേരിയുടെ അന്ത്യകര്‍മത്തില്‍ പങ്കുചേര്‍ന്ന് എം.എ.യൂസഫലി

കണ്ണൂര്: കേരളത്തില് ആദ്യമായി ലുലുമാള് തുടങ്ങാന് പ്രചോദനം നല്കിയത് കോടിയേരി ബാലകൃഷ്ണനാണെന്ന് പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. തലശ്ശേരിയില് കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി കേരള വികസനം കണ്ട നേതാവാണ്. കേരളത്തില് ലുലു മാള് തുടങ്ങാന് പ്രചോദനം നല്കിയത് കോടിയേരിയാണെന്നും എം.എ.യൂസഫലി പറഞ്ഞു. വര്ഷങ്ങളായി സ്നേഹബന്ധവും സാഹോദര്യബന്ധവും പുലര്ത്തിയ ആളാണ് കോടിയേരി. വര്ഷങ്ങളായുള്ള സ്നേഹ ബന്ധമാണ് അദ്ദേഹവുമായുള്ളത്. നിസ്വാര്ത്ഥ നേതാവ് എന്ന നിലയിലാണ് കോടിയേരിയെന്നും എം.എ യൂസഫലി …
 

കണ്ണൂര്‍: കേരളത്തില്‍ ആദ്യമായി ലുലുമാള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കിയത് കോടിയേരി ബാലകൃഷ്ണനാണെന്ന് പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. തലശ്ശേരിയില്‍ കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി കേരള വികസനം കണ്ട നേതാവാണ്. കേരളത്തില്‍ ലുലു മാള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കിയത് കോടിയേരിയാണെന്നും എം.എ.യൂസഫലി പറഞ്ഞു.

വര്‍ഷങ്ങളായി സ്‌നേഹബന്ധവും സാഹോദര്യബന്ധവും പുലര്‍ത്തിയ ആളാണ് കോടിയേരി. വര്‍ഷങ്ങളായുള്ള സ്‌നേഹ ബന്ധമാണ് അദ്ദേഹവുമായുള്ളത്. നിസ്വാര്‍ത്ഥ നേതാവ് എന്ന നിലയിലാണ് കോടിയേരിയെന്നും എം.എ യൂസഫലി പ്രതികരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖമുണ്ട്.

കേരളത്തില്‍ മാള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കിയത് കോടിയേരി; സഹോദര തുല്യമായ ബന്ധമാണ് പുലര്‍ത്തിയത്; കോടിയേരിയുടെ അന്ത്യകര്‍മത്തില്‍ പങ്കുചേര്‍ന്ന് എം.എ.യൂസഫലി

അദ്ദേഹത്തെ അവസാനമായി കാണാനും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരാനുമാണ് ഇവിടേക്ക് എത്തിയതെന്നും എം.എ യൂസഫലി പ്രതികരിച്ചു. 15 കൊല്ലം മുന്‍പ് കോടിയേരി ദുബൈയില്‍ ഞങ്ങളുടെ ഷോപ്പില്‍ വരിയുണ്ടായി.. അന്ന് തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അന്ന് ഇതുപോലെ ഒരെണ്ണം കേരളത്തില്‍ തുടങ്ങി കൂടെ എന്ന് ചോദിച്ചു. അതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊച്ചിയില്‍ മാള്‍ തുടങ്ങിയത്. കേരളം വികസിക്കണമെന്നും ഭാവി തലമുറയ്ക്ക് ജോലി ലഭിക്കണമെന്നും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നതായും എം.എ യൂസഫലി പ്രതികരിച്ചത്.

ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂരെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ മാടപീടികയിലെ വസതിയിലേക്ക് എത്തിയത് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ്. കോടിയേരിയുടെ വസതിയിലെത്തി റീത്ത് സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു. മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും തന്റെ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.