LogoLoginKerala

കൊൽക്കത്തയിലെ ഹിന്ദു മഹാസഭയുടെ ദുർഗ്ഗാ പൂജയിൽ മഹിഷാസുരനായി മഹാത്മാഗാന്ധി ; സംഭവം വിവാദത്തിൽ !

അഖില ഭാരതീയ ഹിന്ദു മഹാസഭ പരാതി നൽകിയതിനെത്തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം ഗാന്ധിജിയുടെ രൂപത്തിലുള്ള പ്രതിമയുടെ രൂപം നീക്കം ചെയ്തു കൊൽക്കത്ത : അഖിലേന്ത്യാ ഹിന്ദു മഹാസഭ കൊൽക്കത്തയിൽ സംഘടിപ്പിച്ച ദുർഗ്ഗാ പൂജയിൽ മഹിഷാസുരനായി മഹാത്മാഗാന്ധിയോട് സാമ്യമുള്ള പ്രതിമയെ ചിത്രീകരിച്ച സംഭവം വിവാദത്തിൽ. അഖില ഭാരതീയ ഹിന്ദു മഹാസഭ പരാതി നൽകിയതിനെത്തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം ഗാന്ധിജിയുടെ രൂപത്തിലുള്ള പ്രതിമയുടെ രൂപം നീക്കം ചെയ്തു. അതേസമയം, അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാൾ സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂർ …
 

അഖില ഭാരതീയ ഹിന്ദു മഹാസഭ പരാതി നൽകിയതിനെത്തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം ഗാന്ധിജിയുടെ രൂപത്തിലുള്ള പ്രതിമയുടെ രൂപം നീക്കം ചെയ്തു

കൊൽക്കത്ത : അഖിലേന്ത്യാ ഹിന്ദു മഹാസഭ കൊൽക്കത്തയിൽ സംഘടിപ്പിച്ച ദുർഗ്ഗാ പൂജയിൽ മഹിഷാസുരനായി മഹാത്മാഗാന്ധിയോട് സാമ്യമുള്ള പ്രതിമയെ ചിത്രീകരിച്ച സംഭവം വിവാദത്തിൽ. അഖില ഭാരതീയ ഹിന്ദു മഹാസഭ പരാതി നൽകിയതിനെത്തുടർന്ന് പൊലീസിന്റെ നിർദ്ദേശപ്രകാരം ഗാന്ധിജിയുടെ രൂപത്തിലുള്ള പ്രതിമയുടെ  രൂപം നീക്കം ചെയ്തു.

അതേസമയം, അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാൾ സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി ‘ഞങ്ങൾ ഗാന്ധിയെ യഥാർത്ഥ അസുരനായാണ് കാണുന്നതെന്നും. യഥാർത്ഥ അസുരൻ ഗാന്ധിയാണെന്നും, അതുകൊണ്ടാണ് ഞങ്ങൾ മൂർത്തിയെ ഇങ്ങനെ ഉണ്ടാക്കിയതെന്നും പറഞ്ഞു.

ഐതിഹ്യമനുസരിച്ച് മഹുഷാസുരന്റെ ദുഷ്ടഭരണം അവസാനിപ്പിക്കാൻ ഒരു ഇതിഹാസ യുദ്ധത്തിൽ ദുർഗ്ഗാദേവി മഹിഷാസുരനെ വധിക്കുന്നതായാണ് ചരിത്രത്തിൽ ഉള്ളത്.