LogoLoginKerala

‘ആത്മസുഹൃത്താണ് ബാലേട്ടന്‍’; കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്ത്ഥ സേവകനായിരുന്നു കോടിയേരിയെന്നും നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് കേട്ടതെന്ന് എന്നുമായിരുന്നു അനുസ്മരണം രേഖപ്പെടുത്തി നേരത്തെ യൂസഫലി പറഞ്ഞത്. കണ്ണൂര്: അന്തരിച്ച മുതിര്ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമര്പ്പിച്ച് ലുലു ഗ്രൂപ്പ് തെയര്മാന് എംഎ യൂസഫലി. കോടിയേരി ബാലകൃഷ്ണന് തന്റെ ആത്മസുഹൃത്തായിരുന്നുവെന്ന് യൂസഫലി പറഞ്ഞു. കണ്ണൂരില് എത്തിയ ശേഷം കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ ആത്മസുഹൃത്തായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ മരണത്തില് എനിക്ക് ദുഃഖമുണ്ട്. 15 ദിവസം മുമ്പ് ദുബൈയില് …
 

കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്നു കോടിയേരിയെന്നും നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് കേട്ടതെന്ന് എന്നുമായിരുന്നു അനുസ്മരണം രേഖപ്പെടുത്തി നേരത്തെ യൂസഫലി പറഞ്ഞത്.

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമര്‍പ്പിച്ച് ലുലു ഗ്രൂപ്പ് തെയര്‍മാന്‍ എംഎ യൂസഫലി. കോടിയേരി ബാലകൃഷ്ണന്‍ തന്റെ ആത്മസുഹൃത്തായിരുന്നുവെന്ന് യൂസഫലി പറഞ്ഞു. കണ്ണൂരില്‍ എത്തിയ ശേഷം കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ആത്മസുഹൃത്തായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ മരണത്തില്‍ എനിക്ക് ദുഃഖമുണ്ട്. 15 ദിവസം മുമ്പ് ദുബൈയില്‍ വന്ന കോടിയേരി ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ച ശേഷം ഇതുപോലെ ഒന്ന് നമുക്കും വേണമെന്ന് പറഞ്ഞു. കൊച്ചിയിലെ ലുലുമാള്‍ ഉണ്ടാക്കാനുള്ള പ്രചോദനം തന്നത് ഞാന്‍ ബാലേട്ടന്‍ എന്ന് വിളിക്കുന്ന കോടിയേരിയാണ്.’ യൂസഫലി പറഞ്ഞു. കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ത്ഥ സേവകനായിരുന്നു കോടിയേരിയെന്നും നിര്യാണം ഏറെ വേദനയോടും ദുഃഖത്തോടെയുമാണ് കേട്ടതെന്ന് എന്നുമായിരുന്നു അനുസ്മരണം രേഖപ്പെടുത്തി നേരത്തെ യൂസഫലി പറഞ്ഞത്.