LogoLoginKerala

കോടിയേരിയുടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി എത്തിച്ചു ; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും കണ്ണൂർ : അന്തരിച്ച മുതിർന്ന് സിപിഎം നേതാവ് കോടിയേരിയുടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവർ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കും. കോടിയേരിയുടെ …
 

രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും

കണ്ണൂർ : അന്തരിച്ച മുതിർന്ന് സിപിഎം നേതാവ് കോടിയേരിയുടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവർ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി.

രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിക്കും.

കോടിയേരിയുടെ സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് നടത്തുക. ഒദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. നയനാരുടെയും ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലാണ് അന്ത്യവിശ്രമം ഒരുക്കുക.