LogoLoginKerala

മുൻ ഗോവ മന്ത്രി പാണ്ഡുരംഗ് റൗട്ട് അന്തരിച്ചു

ഗോവയിലെ മുൻ ഗതാഗത മന്ത്രിയായിരുന്നു പനാജി : മുൻ ഗോവ മന്ത്രി പാണ്ഡുരംഗ് റൗട്ട് (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ നോർത്ത് ഗോവയിലെ ബിച്ചോളിമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഗോവയിലെ മുൻ ഗതാഗത മന്ത്രിയായിരുന്നു. കുറച്ചുകാലമായി ചെറിയ ചില ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്നു. മുൻ ബിച്ചോലിം എംഎൽഎ 2017ൽ ഗോവ പ്രജാ പാർട്ടി രൂപീകരിക്കുന്നതുവരെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ സജീവ അംഗമായിരുന്നു പാണ്ഡുരംഗ് റൗട്ട്.1989-ൽ എം.ജി.പി ടിക്കറ്റിൽ ബിച്ചോളിമിൽ നിന്നും 1999-ൽ ഒരിക്കൽ കൂടി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.1991 …
 

ഗോവയിലെ മുൻ ഗതാഗത മന്ത്രിയായിരുന്നു

പനാജി : മുൻ ഗോവ മന്ത്രി പാണ്ഡുരംഗ് റൗട്ട് (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ നോർത്ത് ഗോവയിലെ ബിച്ചോളിമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഗോവയിലെ മുൻ ഗതാഗത മന്ത്രിയായിരുന്നു. കുറച്ചുകാലമായി ചെറിയ ചില ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്നു.

മുൻ ബിച്ചോലിം എംഎൽഎ 2017ൽ ഗോവ പ്രജാ പാർട്ടി രൂപീകരിക്കുന്നതുവരെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ സജീവ അംഗമായിരുന്നു പാണ്ഡുരംഗ് റൗട്ട്.1989-ൽ എം.ജി.പി ടിക്കറ്റിൽ ബിച്ചോളിമിൽ നിന്നും 1999-ൽ ഒരിക്കൽ കൂടി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടു.1991 ഫെബ്രുവരി മുതൽ 1994 ഏപ്രിൽ വരെ കാബിനറ്റ് മന്ത്രിയായിരുന്നു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെയും അനുശോചനം രേഖപ്പെടുത്തി.