LogoLoginKerala

കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പ് ; എഐസിസി മാർഗനിർദേശം പുറത്തിറക്കി

വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരരുത്, ലംഘിച്ചാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന ഇരുസ്ഥാനാർത്ഥികളെയും ഒരുപോലെ പരിഗണിക്കണമെന്ന് നിർദേശം. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനാണ് മാർഗനിർദേശം മുന്നോട്ട് വച്ചത്. ഖാർഖെയ്ക്കും തരൂരിനും പ്രചാരണത്തിനും വോട്ടർമാരെ കാണാനും സൗകര്യമൊരുക്കണമെന്ന് പിസിസി പ്രസിഡന്റുമാർക്ക് നിർദേശം നൽകി.പദവിയിലിരുന്ന് സ്ഥാനാർത്ഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചാരണം നടത്തരുതെന്നും നിർദേശം നൽകി. പ്രസിദ്ധീകരിച്ച രേഖകളോ ലഖുലേഖകളോ ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരരുത്, ലംഘിച്ചാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കുമെന്നും മാർഗനിർദേശത്തിൽ …
 

വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരരുത്, ലംഘിച്ചാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന ഇരുസ്ഥാനാർത്ഥികളെയും ഒരുപോലെ പരിഗണിക്കണമെന്ന് നിർദേശം. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനാണ് മാർഗനിർദേശം മുന്നോട്ട് വച്ചത്.

ഖാർഖെയ്‌ക്കും തരൂരിനും പ്രചാരണത്തിനും വോട്ടർമാരെ കാണാനും സൗകര്യമൊരുക്കണമെന്ന് പിസിസി പ്രസിഡന്റുമാർക്ക് നിർദേശം നൽകി.പദവിയിലിരുന്ന് സ്ഥാനാർത്ഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചാരണം നടത്തരുതെന്നും നിർദേശം നൽകി.

പ്രസിദ്ധീകരിച്ച രേഖകളോ ലഖുലേഖകളോ ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരരുത്, ലംഘിച്ചാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു. എതിർസ്ഥാനാർഥിക്കെതിരെ ദുഷ്പ്രചാരണം പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.