LogoLoginKerala

പി.എഫ്.ഐ ഓഫീസുകള്‍ പേരുമാറ്റി സി.പി.എം ഓഫീസാക്കി; സംഘ് പരിവാര്‍ പ്രചരണത്തില്‍ സത്യമെന്ത് ?

മലപ്പുറം: നിരോധനത്തിന് പിന്നാലെ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഹംസകുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപോകില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘തിരൂരില് പോപുലര് ഫ്രണ്ടിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. തിരൂര് ഡിവൈഎസ്പി ഓഫീസിനടുത്താണ് സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസ്. കഴിഞ്ഞ 25 വര്ഷമായി ഇവിടെ തന്നെയാണ് പ്രവര്ത്തിക്കുന്നത്. നിലവില് ഓഫീസ് ഉള്ളപ്പോള് ഞങ്ങള് എന്തിനാണ് …
 

മലപ്പുറം: നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന് സിപിഐഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഹംസകുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപോകില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘തിരൂരില്‍ പോപുലര്‍ ഫ്രണ്ടിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. തിരൂര്‍ ഡിവൈഎസ്പി ഓഫീസിനടുത്താണ് സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസ്. കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഓഫീസ് ഉള്ളപ്പോള്‍ ഞങ്ങള്‍ എന്തിനാണ് മറ്റുള്ള സംഘടനയുടെ ഓഫീസ് കയ്യേറുന്നത്.’ ഹംസകുട്ടി ചോദിക്കുന്നു.

നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും വ്യാജ പ്രചാരണം ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ എന്ന സോഷ്യല്‍മീഡിയ പേജ് സിപിഐഎം തിരൂര്‍ എന്ന പേരിലേക്ക് മാറ്റിയെന്ന പ്രചാരണവും നടക്കുന്നുണ്ട്.’

പിഎഫ്‌ഐ തിരൂര്‍ എന്ന പേജ് ഇനി സിപിഐഎം തിരൂര്‍ എന്ന പുതിയ നാമത്തില്‍. ലാല്‍ സലാം സഖാപ്പികളെ’, എന്നാണ് പ്രചരണം. എന്നാല്‍ ഇത് അങ്ങേയറ്റം കളവാണെന്നും ഹംസകുട്ടി വിശദീകരിച്ചു. പ്രചാരണത്തില്‍ പൊലീസില്‍ പരാതി നല്‍കാനാണ് പാര്‍ട്ടി തീരുമാനം. സിപിഐഎം ന്യൂനപക്ഷ ധ്രൂവീകരണം നടത്തികൊണ്ടിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം.’ ഹംസകുട്ടി കൂട്ടിചേര്‍ത്തു.