LogoLoginKerala

കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം കണ്ണൂരിലെത്തിച്ചു; എയര്‍ പോര്‍ട്ട് ചെങ്കടലായി

കണ്ണൂര്: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം വഹിച്ചുള്ള എയര് ആംബുലന്സ് കണ്ണൂര് എയര്പോര്ട്ടില് ലാന്ഡ് ചെയ്തു. മൃതദേഹം സ്വീകരിക്കാന് പാര്ട്ടിയുടെ മുതിര്ന്ന നേതാക്കളെല്ലാം വിമാനത്താവളത്തില് എത്തിച്ചേര്ന്നിട്ടുണ്ട്. പൊലീസും റെഡ് വോളണ്ടിയര്മാരും ചേര്ന്ന് വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നൂറോളം വാഹനങ്ങളില് റെഡ് വോളണ്ടിയര്മാര് മൃതദേഹത്തെ അനുഗമിക്കും. സി.പി.എം കേന്ദ്രനേതാക്കളെല്ലാം അല്പസമയത്തിനുള്ളില് കണ്ണൂരിലേക്ക് എത്തും. 14 കേന്ദ്രങ്ങളില് അന്തിമോപചാരം നല്കും. മൃതദേഹം 15 മിനിട്ടിനകം എയര്പോര്ട്ടിലെ നടപടികള് പൂര്ത്തിയാക്കിയ ശേഷം പുറത്തെത്തിക്കും. ആദ്യവിലാപയാത്ര എത്തുന്നത് …
 

കണ്ണൂര്‍: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. മൃതദേഹം സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

പൊലീസും റെഡ് വോളണ്ടിയര്‍മാരും ചേര്‍ന്ന് വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നൂറോളം വാഹനങ്ങളില്‍ റെഡ് വോളണ്ടിയര്‍മാര്‍ മൃതദേഹത്തെ അനുഗമിക്കും. സി.പി.എം കേന്ദ്രനേതാക്കളെല്ലാം അല്‍പസമയത്തിനുള്ളില്‍ കണ്ണൂരിലേക്ക് എത്തും.

14 കേന്ദ്രങ്ങളില്‍ അന്തിമോപചാരം നല്‍കും. മൃതദേഹം 15 മിനിട്ടിനകം എയര്‍പോര്‍ട്ടിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തെത്തിക്കും. ആദ്യവിലാപയാത്ര എത്തുന്നത് മട്ടന്നൂരാണ്. തുറന്നവാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കടന്ന് പോകുന്നത്.