LogoLoginKerala

ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

ഇന്ത്യയുടെ ഇന്റര്നെറ്റ് പരിധിയില് വരുന്ന സൈബര് ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജിയുടെ കീഴിലുള്ള നോഡല് ഏജന്സിയാണ് സെര്ട്ട്- ഇന്. തിരുവന്തനപുരം: ടെക്നോപാര്ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സൈബര്സെക്യൂരിറ്റി വിദഗ്ധ സ്ഥാപനമായ ബീഗിള് സെക്യൂരിറ്റിക്ക് കേന്ദ്ര സര്ക്കാരിന്റെ സെര്ട്ട്-ഇന് (CERT-IN) അംഗീകാരം ലഭിച്ചു. ഇന്ത്യയുടെ ഇന്റര്നെറ്റ് പരിധിയില് വരുന്ന സൈബര് ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഇലക്ട്രോണിക്സ് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജിയുടെ കീഴിലുള്ള നോഡല് ഏജന്സിയാണ് സെര്ട്ട്- ഇന്. ഈ നേട്ടം …
 

ഇന്ത്യയുടെ ഇന്റര്‍നെറ്റ് പരിധിയില്‍ വരുന്ന സൈബര്‍ ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കീഴിലുള്ള നോഡല്‍ ഏജന്‍സിയാണ് സെര്‍ട്ട്- ഇന്‍.

തിരുവന്തനപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍സെക്യൂരിറ്റി വിദഗ്ധ സ്ഥാപനമായ ബീഗിള്‍ സെക്യൂരിറ്റിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സെര്‍ട്ട്-ഇന്‍ (CERT-IN) അംഗീകാരം ലഭിച്ചു. ഇന്ത്യയുടെ ഇന്റര്‍നെറ്റ് പരിധിയില്‍ വരുന്ന സൈബര്‍ ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കീഴിലുള്ള നോഡല്‍ ഏജന്‍സിയാണ് സെര്‍ട്ട്- ഇന്‍. ഈ നേട്ടം കരസ്ഥമാക്കുന്നതു വഴി കൂടുതല്‍ സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷ ഉറപ്പ് വരുത്താനും, ഒപ്പം ഇത് കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കമ്പനികളുടെ പട്ടികയില്‍ ഇടം പിടിക്കാനും ബീഗിള്‍ സെക്യൂരിറ്റിക്ക് സാധിച്ചു.

കേന്ദ്ര അം?ഗീകാരം ലഭിച്ചതോടെ ദേശീയ, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ, ബാങ്കിങ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (എന്‍ബിഎഎഎഫ്‌സി) എന്നിവര്‍ക്ക് വേണ്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ക്ക് സെര്‍ട്ട്-ഇന്‍ (CERT-IN) അംഗീകൃത സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ബീഗിള്‍ സെക്യൂരിറ്റിക്കു സാധ്യമാവും.

ഇതിനോടകം തന്നെ 1500ല്‍ പരം ചെറുകിട-വന്‍കിട സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ ബീഗിള്‍ സെക്യൂരിറ്റിക്ക് കഴിഞ്ഞതായി ബീഗിള്‍ സെക്യൂരിറ്റിയുടെ സഹ-സ്ഥാപകനും സ്ഥാപന മേധാവിയുമായ റെജാഹ് റഹിം വ്യക്തമാക്കി. സെര്‍ട്ട്-ഇന്‍ (CERT-IN) അംഗീകൃത സ്ഥാപനമാവുന്നതിലൂടെ കൂടുതല്‍ വിശ്വസ്തതയും ഒപ്പം കൂടുതല്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും കമ്പിനിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.