LogoLoginKerala

നമ്മുടെ മക്കള്‍ ലഹരിക്കടിമയാണ്; പോരാട്ടം അവര്‍ക്കായി: എഴുപത്തിമൂന്ന് കാരന്റെ സമരം

തൃശൂരിലെ സ്കൂളിലെ കുട്ടികളുടെ കൗമാരക്കാരുടെ ലഹരി ഉപയോഗം അധികൃതരുടെ ശ്രദ്ധയില് എത്തിച്ച നടപടിയായിരുന്നു പ്രതാപന്റെ അവസാന പോരാട്ടം കൊച്ചി:ലഹരിക്കെതിരെ ഒറ്റയാള് പോരാട്ടം നടത്തുകയാണ് ടി.എന് പ്രതാപന്. പേര് കേള്ക്കുമ്പോള് ടി.എന് പ്രതാപന് എം.പിയാണെന്ന് തെറ്റിദ്ദരിച്ചെങ്കില് തെറ്റിപ്പോയി. 40 വര്ഷക്കാലം കെ.എസ്.സി.ബി പ്രവര്ത്തിച്ച ശേഷമാണ് പ്രതാപന് ഗാന്ധിയന് ആശയത്തില് ആകൃഷ്ടനായി മദ്യവിരുദ്ധ പ്രചരണത്തിന് നേതൃത്വം കൊടുത്ത് സമരങ്ങളുമായി മുന്നിട്ടിറങ്ങിയത്. തൃശൂരിലെ സ്കൂളിലെ കുട്ടികളുടെ കൗമാരക്കാരുടെ ലഹരി ഉപയോഗം അധികൃതരുടെ ശ്രദ്ധയില് എത്തിച്ച നടപടിയായിരുന്നു പ്രതാപന്റെ അവസാന പോരാട്ടം. ലഹരിക്കടിമായ …
 

തൃശൂരിലെ സ്‌കൂളിലെ കുട്ടികളുടെ കൗമാരക്കാരുടെ ലഹരി ഉപയോഗം അധികൃതരുടെ ശ്രദ്ധയില്‍ എത്തിച്ച നടപടിയായിരുന്നു പ്രതാപന്റെ അവസാന പോരാട്ടം

കൊച്ചി:ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് ടി.എന്‍ പ്രതാപന്‍. പേര് കേള്‍ക്കുമ്പോള്‍ ടി.എന്‍ പ്രതാപന്‍ എം.പിയാണെന്ന് തെറ്റിദ്ദരിച്ചെങ്കില്‍ തെറ്റിപ്പോയി. 40 വര്‍ഷക്കാലം കെ.എസ്.സി.ബി പ്രവര്‍ത്തിച്ച ശേഷമാണ്  പ്രതാപന്‍ ഗാന്ധിയന്‍ ആശയത്തില്‍ ആകൃഷ്ടനായി മദ്യവിരുദ്ധ പ്രചരണത്തിന് നേതൃത്വം കൊടുത്ത് സമരങ്ങളുമായി മുന്നിട്ടിറങ്ങിയത്. തൃശൂരിലെ സ്‌കൂളിലെ കുട്ടികളുടെ കൗമാരക്കാരുടെ ലഹരി ഉപയോഗം അധികൃതരുടെ ശ്രദ്ധയില്‍ എത്തിച്ച നടപടിയായിരുന്നു
പ്രതാപന്റെ അവസാന പോരാട്ടം.

ലഹരിക്കടിമായ കുട്ടികളെ കൗണ്‍സിലിങ് നടത്താനോ, ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് നേരെയാക്കാനോ ശ്രമിച്ചാല്‍ എറണാകുളം ജില്ലയില്‍ അത്തരത്തിലൊരു സംവിധാനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രതാപന്‍ പറയും. എക്‌സൈസ് വകുപ്പിനെ പലതവണ പ്രശ്‌നത്തിലേക്ക് ശ്രദ്ധ ചെലുത്തിയെങ്കിലും വിമുക്തിയടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് ജനകീയ അന്വേഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ടി.എന്‍ പ്രതാപന്‍ ആരോപിക്കുന്നത്.

ലഹരിക്കേസുകളില്‍ കൊച്ചി മൂന്നാം സ്ഥാനത്ത് എത്തിയെന്നതാണ് കഴിഞ്ഞ വര്‍ഷത്തെ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. ഇത് വെറും കണക്ക് മാത്രമല്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ മാസങ്ങളിലായി നടന്ന കൊച്ചിയിലെ ലഹരി വേട്ടയും ലഹരി ഉപയോഗിച്ചുള്ള കൊലപാതകങ്ങളും, ഒരു മാസത്തിനിടയില്‍ നടന്ന കൊലപാതകങ്ങള്‍ മുതല്‍ വന്‍ ലഹരി വേട്ടയില്‍ പോലും കുടുങ്ങുന്നത് കൗമാരക്കാര്‍ മുതല്‍ സ്ത്രീകള്‍ വരെ.

പൊലീസോ എക്സൈസോ തലകുത്തിന്ന് അധ്യാനിച്ചിട്ടു നഗരത്തിലെ ലഹരിമാഫിയെ തൊടാന്‍ സാധിച്ചിട്ടില്ല. സിനിമ മേഖല മുതല്‍ താഴേത്തട്ട് വരന്‍ വന്‍ലഹരിക്കണ്ണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരെ തൊടുത എളുപ്പവുമല്ല, കൗമരക്കാരിലെ ലഹരി ഉപയോഗം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി രംഗത്തെത്തുകയാണ് ടി.എന്‍ പ്രതാപന്‍ എന്ന 73കാരന്‍. 40 വര്‍ഷം കെ.എസ്.ഇ.ബിയില്‍ ജോലി ചെയ്ത് വിരമിച്ച അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടം ഒരു നാടിനെ ലഹരിയില്‍ നിന്ന് തുടച്ച് നീക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയും.

വിമുക്തിയുടെ പ്രവര്‍ത്തനം എവിടെ വരെ എത്തി എന്നതിന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആര്‍. ജയകുമാറിന് പറയാനുള്ളത് ഇക്കാര്യങ്ങള്‍. മദ്യം ട്രെന്‍ഡൗട്ടായി സിറ്റിയില്‍ എം.ഡി.എം.എ അടക്കമുള്ള മയക്ക് മരുന്നുകള്‍ വരെ സജീവമാകുന്നതോടെ ഈ വലയത്തില്‍ വീണവരില്‍ പെണ്‍കുട്ടികളും. അന്യദേശങ്ങളില്‍ നിന്ന് കൊച്ചിയില്‍ പഠിക്കാനായി എത്തുന്നവരും ജോലിക്കായി എത്തുന്നവരുമാണ് ലഹരി വലയില്‍ ഏറെ കുടുങ്ങുന്നതും. ലഹരി ഉപയോഗത്തില്‍ സ്ത്രീ പുരുഷ അന്തരവില്ലാതെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണെന്നാണ് എക്സൈസ് കണ്ടെത്തല്‍.