LogoLoginKerala

നിത്യജീവിതം അടിമുടി മാറുന്നു! എന്താണ് 5 ജി?

മൊബൈല് ഫോണിലും ലാപ്ടോപിലുമായി സിനിമയും ഗെയിമുകളും കണ്ട് ആസ്വദിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇനി ഇന്റര്നെറ്റിന്റെ വേഗത്തെക്കുറിച്ച് ഓര്ത്ത് വ്യാകുലപ്പെടേണ്ടിവരില്ല എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരുകാര്യം. സ്ട്രീമിങ്, ഡൗണ്ലോഡിങ് എന്നിവയെല്ലാം ഇനി പറക്കും. ആതിര പി കെ വര്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാജ്യത്ത് 5 ജി സേവനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്വ്വഹിച്ചതോടെ രാജ്യം ഇനി 5ജി വേഗത്തില് കുതിക്കും. ഫൈവ് ജിയുടെ വരവോടെ നിത്യജീവിതത്തില് വിപ്ലവകരമായ …
 

മൊബൈല്‍ ഫോണിലും ലാപ്‌ടോപിലുമായി സിനിമയും ഗെയിമുകളും കണ്ട് ആസ്വദിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇനി ഇന്റര്‍നെറ്റിന്റെ വേഗത്തെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെടേണ്ടിവരില്ല എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരുകാര്യം. സ്ട്രീമിങ്, ഡൗണ്‍ലോഡിങ് എന്നിവയെല്ലാം ഇനി പറക്കും.

ആതിര പി കെ

ര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാജ്യത്ത് 5 ജി സേവനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചതോടെ രാജ്യം ഇനി 5ജി വേഗത്തില്‍ കുതിക്കും. ഫൈവ് ജിയുടെ വരവോടെ നിത്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ടെക് ലോകവും സാധാരണക്കാരും ആ മാറ്റങ്ങളെ കൗതുകത്തോടും പ്രതീക്ഷയോടുമാണ് കാത്തിരിക്കുന്നത്.

നിത്യജീവിതം അടിമുടി മാറുന്നു! എന്താണ് 5 ജി?

എന്താണ് 5ജി?

വയര്‍ലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ് 5ജി. ലോകം കണ്ട ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ സാങ്കേതികവിദ്യകളിലൊന്നായി ഇത് അറിയപ്പെടും. ആളുകളെയും സമൂഹത്തെയും അടിമുടി പരിവര്‍ത്തനം ചെയ്യാന്‍ ഇതിന് സാധിക്കും എന്നതാണ് 5 ജിയുടെ ഏറ്റവും വലിയ പ്രത്യേകരത. വളരെ വേഗത്തില്‍ ഡാറ്റാ കൈമാറ്റ നിരക്ക്, ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത്, കണക്റ്റിവിറ്റിക്കുള്ള കൂടുതല്‍ അവസരങ്ങള്‍ എന്നിവ 5ജി അള്‍ട്രാ വൈഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയിലൂടെ സാധ്യമാകുന്നു. 4ജി നെറ്റ്‌വര്‍ക്കിനെക്കാള്‍ നൂറു മടങ്ങ് വേഗത്തില്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ കഴിയുമെന്നാണ് 5ജി നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

5ജിയുടെ തുടക്കം

2018 അമേരിക്കയിലാണ് ആദ്യമായി 5ജി നെറ്റ്‌വര്‍ക്ക് തുടക്കം കുറിച്ചത്. ശേഷം യൂറോപ്യന്‍ രാജ്യങ്ങളും ചൈനയും 5ജിയുടെ പാത പിന്തുടര്‍ന്നു. 4ജി സ്മാര്‍ട്ട് ഫോണുകളുടെ ലോകത്ത് ആളുകള്‍ ദിനംപ്രതി ഡേറ്റയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഡേറ്റയുടെ സ്പീഡ് കുറയുകയും സര്‍വീസില്‍ പലപ്പോഴും തടസ്സപ്പെടുകയും ചെയ്യാറുണ്ട്, പ്രത്യേകിച്ച് ഒരേസമയം ആളുകള്‍ ഡേറ്റ ഉപയോഗിക്കുമ്പോള്‍. എന്നാല്‍ 5ജിയിലേക്ക് മാറി കഴിയുമ്പോല്‍ ഇത്തരത്തിലുളള തടസ്സങ്ങള്‍ ഇല്ലാതാകും.

Will 5G Networks Move To Open RAN?

മാറുന്ന നഗരജീവിതം

മനുഷ്യാധ്വാനം കുറയ്ക്കുന്നതിനും യന്ത്രവല്‍ക്കരണം വ്യാപകമാക്കുന്നതിനും 5ജി സാങ്കേതിക വിദ്യ വഴിയൊരുക്കും. ഇതിന്റെ ഏറ്റവും വലിയ ഗുണം നഗരവാസികളുടെ ജീവിതത്തിലാണ് പ്രകടമാകുന്നത്. മെട്രോ രണ്ടാം ഘട്ട സര്‍വീസില്‍ പൂര്‍ണമായും ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ച ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന് 5ജി സാങ്കേതികവിദ്യ കരുത്ത് പകരും എന്നാണ് വിദഗ്ദര്‍ പറയുന്നത്. അതിവേഗ നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ പിഴവില്ലാതെയും കുറ്റമറ്റ രീതിയിലും നഗരത്തിലങ്ങോളമിങ്ങോളം ഡ്രൈവറില്ലാ ട്രെയിനുകള്‍ ഓടിക്കാന്‍ സിഎംആര്‍എല്ലിനു സാധിക്കും.

ബസുകളില്‍ യുപിഐ അധിഷ്ഠിത പേയ്‌മെന്റ്

5 ജികൊണ്ട് മറ്റ് പല പ്രയോജനങ്ങളും ഉണ്ട്. ഇതില്‍ ഒന്ന് ബസുകളില്‍ നിലവിലുള്ള ടിക്കറ്റ് രീതിക്കു പകരം എല്ലാ ബസുകളിലും യുപിഐ അധിഷ്ഠിത പേയ്‌മെന്റ് രീതി നടപ്പാക്കാന്‍ എംടിസി ആലോചിക്കുന്നുണ്ട് ന്നെതാണ്. നേരത്തേ ഇതു നടപ്പാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സാങ്കേതികവിദ്യയുടെ പോരായ്മയും മറ്റുമാണു തടസ്സമായത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതു നടപ്പാക്കാന്‍ എംടിസി ആലോചിച്ചേക്കും. മിക്ക കാര്യങ്ങള്‍ക്കും യുപിഐയെ ആശ്രയിക്കുന്ന യുവതലമുറയ്ക്ക് ബസുകളില്‍ യുപിഐ സംവിധാനം വരുന്നത് നേട്ടമാകും ന്നെ കാര്യത്തിലും സംശയമില്ല.

നിത്യജീവിതം അടിമുടി മാറുന്നു! എന്താണ് 5 ജി?

ആരോഗ്യമേഖലയിലും മാറ്റം

അതോടൊപ്പം ആരോഗ്യമേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവും. അതിനൂതനവും സൂക്ഷ്മവും സങ്കീര്‍ണവുമായ ഒട്ടേറെ ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നടക്കുന്ന ആശുപത്രികള്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യ വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍. റോബട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീന ചികിത്സാ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിനും ആശുപത്രികള്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യ സഹായകമാകും.

China Begins Setting Standards for Hospital 5G Networks - Caixin Global

അതിവേഗ സ്ട്രീമിങ്, അതിവേഗ ഡൗണ്‍ലോഡിങ്

ഇതിനൊപ്പം തന്നെ മൊബൈല്‍ ഫോണിലും ലാപ്‌ടോപിലുമായി സിനിമയും ഗെയിമുകളും കണ്ട് ആസ്വദിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇനി ഇന്റര്‍നെറ്റിന്റെ വേഗത്തെക്കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെടേണ്ടിവരില്ല എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരുകാര്യം. സ്ട്രീമിങ്, ഡൗണ്‍ലോഡിങ് എന്നിവയെല്ലാം ഇനി പറക്കും. കുറഞ്ഞ തുകയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ റീചാര്‍ജ് ചെയ്യുന്ന ഇടത്തരം വരുമാനമുള്ളവര്‍ മത്സരങ്ങള്‍ തല്‍സമയം സംപ്രേഷണം കാണുമ്പോള്‍ ഇടയ്ക്കിടെ നിന്നു പോകുന്നുവെന്ന പരാതിയും പരിഭവവും ഉയര്‍ത്തിയിരുന്നു. ഇനി ചെറിയ തുകയ്ക്കും തടസ്സമില്ലാത്ത ലൈവ് സ്ട്രീമിങ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിത്യജീവിതം അടിമുടി മാറുന്നു! എന്താണ് 5 ജി?

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങളില്‍ ആയിരിക്കും ആധ്യങട്ടത്തില്‍ 5ജി എത്തെുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ 5 ജി അടുത്ത വര്‍ഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു