LogoLoginKerala

ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് ; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക 

പരാതി പിൻവലിക്കാൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും പരാതി പിൻവലിക്കാനുള്ള ഹർജി ഒപ്പിട്ട് നല്കുകയും ചെയ്തു കൊച്ചി: ഓൺലൈൻ മാധ്യമ പ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്നറിയിച്ച് ഓൺലൈൻ ചാനൽ അവതാരക. പരാതി പിൻവലിക്കാൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും പരാതി പിൻവലിക്കാനുള്ള ഹർജി ഒപ്പിട്ട് നല്കുകയും ചെയ്തു . ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് …
 

പരാതി പിൻവലിക്കാൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും പരാതി പിൻവലിക്കാനുള്ള ഹർജി ഒപ്പിട്ട് നല്‍കുകയും ചെയ്തു

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്നറിയിച്ച് ഓൺലൈൻ ചാനൽ അവതാരക. പരാതി പിൻവലിക്കാൻ അവതാരക അഭിഭാഷകരെ ചുമതലപ്പെടുത്തുകയും പരാതി പിൻവലിക്കാനുള്ള ഹർജി ഒപ്പിട്ട് നല്‍കുകയും ചെയ്തു .

ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു . സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനമെടുത്തു. കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം പൂര്‍ത്തിയാക്കാമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.