LogoLoginKerala

വീണ്ടും ഇന്ത്യ വിട്ട് വിപിഎന്‍ കമ്പനികള്‍. നിലപാട് കടുപ്പിച്ചു കേന്ദ്രസര്‍ക്കാര്‍

നിലവില് സേവനം നിര്ത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കള്ക്ക് തുടര്ന്നും പ്രോട്ടോണ് ഉപയോഗിക്കാന് കഴിയുമെന്ന് കമ്പനി അറിയിച്ചു ണ്ടും ഇന്ത്യ വിടാന് ഒരുങ്ങി വിപിഎന് കമ്പനികള്. എക്സ്പ്രസ് , സര്ഫ്ഷാര്ക് വിപിഎന് കമ്പനികള്ക്ക് പിന്നാലെയാണ് പ്രോട്ടോണ് വിപിഎന്നും ഇന്ത്യയിലെ പ്രവര്ത്തം നിര്ത്തുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന അനുസരിക്കില്ല എന്നതാണ് രാജ്യം വിടാനുള്ള കാരണം. വെര്ച്വല് – പ്രൈവറ്റ്- നെറ്റ്വര്ക്ക് സേവനങ്ങള് നല്കുന്നതില് പേരു കേട്ട കമ്പനിയാണ് പ്രോട്ടോണ്. ഇന്ത്യയില് മാത്രമല്ല ആഗോളതലത്തിലെ തന്നെ പ്രധാന വിപിഎന് സേവനദാതാക്കളിലൊരാളാണ് …
 

നിലവില്‍ സേവനം നിര്‍ത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കള്ക്ക് തുടര്‍ന്നും പ്രോട്ടോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു

ണ്ടും ഇന്ത്യ വിടാന്‍ ഒരുങ്ങി വിപിഎന്‍ കമ്പനികള്‍. എക്‌സ്പ്രസ് , സര്‍ഫ്ഷാര്‍ക് വിപിഎന്‍ കമ്പനികള്‍ക്ക് പിന്നാലെയാണ് പ്രോട്ടോണ്‍ വിപിഎന്നും ഇന്ത്യയിലെ പ്രവര്‍ത്തം നിര്‍ത്തുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധന അനുസരിക്കില്ല എന്നതാണ് രാജ്യം വിടാനുള്ള കാരണം. വെര്‍ച്വല്‍ – പ്രൈവറ്റ്- നെറ്റ്വര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ പേരു കേട്ട കമ്പനിയാണ് പ്രോട്ടോണ്‍. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലെ തന്നെ പ്രധാന വിപിഎന്‍ സേവനദാതാക്കളിലൊരാളാണ് പ്രോട്ടോണ്‍. നിലവില്‍ സേവനം നിര്‍ത്തിയാലും ഇന്ത്യയിലെ ഉപഭോക്താക്കള്ക്ക് തുടര്‍ന്നും പ്രോട്ടോണ്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഇതിന് വേണ്ടി ഇന്ത്യന്‍ ഐപി അഡ്രസ് നല്‍കുന്നതിനായി ‘സ്മാര്‍ട് റൂട്ടിങ് സെര്‍വറുകള്‍’ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ വിപിഎന്‍ നെറ്റ്വര്‍ക്കുകള്‍, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും , ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുമാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

ഉത്തരവിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (MeitY) അംഗീകാരം നല്‍കി. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യമെമ്പാടും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് വിപിഎന്‍. ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചു വര്‍ഷം സൂക്ഷിക്കണമെന്ന് വിപിഎന്‍ സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശമുണ്ട്. രാജ്യത്തിന്റെ പുതിയ വിപിഎന്‍ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോര്‍ഡ്വിപിഎന്‍ , എക്‌സ്പ്രസ്വിപിഎന്‍ തുടങ്ങിയ ജനപ്രിയ വിപിഎന്‍ സേവന ദാതാക്കള്‍ ഇന്ത്യയില്‍ നിന്ന് നെറ്റ്വര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. വിപിഎന്നുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വിപിഎന്നുകള്‍ നിരോധിക്കുന്നത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നും അറിയാം.

All about Virtual Private Networks! | by DeCode Staff | DeCodeIN | Medium

ഇനി എന്താണ് വിപിഎന്‍ എന്ന് നോക്കാം?
ഹോം ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്പോള്‍ സുരക്ഷിതമായ ഒരു സ്വകാര്യ നെറ്റ്വര്‍ക്ക് എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു ഇന്റര്‍നെറ്റ് ഉപകരണമാണ് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്. നെറ്റ്വര്‍ക്ക് ട്രാഫിക് എന്‍ക്രിപ്റ്റ് ചെയ്യുകയും നിങ്ങളുടെ ഐപി അഡ്രസും ലൊക്കേഷനും മാസ്‌ക് ചെയ്യുകയുമാണ് വിപിഎന്‍ ചെയ്യുന്നത്.
മൂന്നാം കക്ഷി ട്രാക്കറുകള്‍, നിങ്ങളുടെ ഇന്റര്‍നെറ്റ് സേവന ദാതാവ് , വെബ്സൈറ്റുകള്‍, മാല്‍വെയറുകള്‍, സ്‌പൈവെയറുകള്‍ എന്നിവ ഉപകരണത്തില്‍ എന്ത് ഡാറ്റയാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്നും അപ്ലോഡ് ചെയ്യുന്നതെന്നും കണ്ടെത്താതിരിക്കാന്‍ വിപിഎന്നുകള്‍ സഹായിക്കുന്നു. കൂടാതെ, നിങ്ങള്‍ ഒരു വിപിഎന്‍ ഉപയോഗിക്കുമ്പോള്‍ ആര്‍ക്കും ഐപി അഡ്രസോ ലൊക്കേഷനോ ട്രാക്കുചെയ്യാനോ ഓണ്‍ലൈനില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കാണാനോ കഴിയില്ല. എന്നാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ഇടപാട് ഒരു ഹാക്കര്‍ ഹാക്ക് ചെയ്താലും അത് എന്‍ക്രിപ്റ്റ് ചെയ്യപ്പെടും.

VPN providers flee Indian market ahead of new data rules | Computerworld

ഇനി വിപിഎന്നിന്റെ പ്രാധാന്യം എന്താണെന്ന് അറിയാം
കോര്‍പ്പറേറ്റ് ഡാറ്റ സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് വിപിഎന്നുകള്‍. മിക്ക കമ്പനികളും, പ്രത്യേകിച്ച് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഹാക്കര്‍മാര്‍ക്ക് ഔദ്യോഗിക വിവരങ്ങളും നിര്‍ണായകമായ അഡ്മിന്‍ പാസ്വേഡുകള്‍ ഉള്‍പ്പെടെയുള്ള ഫയലുകളും കണ്ടെത്താന്‍ ഇതുവഴി കഴിയില്ല. ഇന്റര്‍നെറ്റിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്ന ഏതൊരു കോര്‍പ്പറേറ്റിന്റെയും പ്രതിരോധത്തിന്റെ ആദ്യ പടിയായാണ് വിപിഎന്‍. വിപിഎന്നുകള്‍ ഇല്ലാത്തപ്പോള്‍ എതിരാളികള്‍ക്ക് മൂന്നാം കക്ഷി ട്രാക്കറുകള്‍ ഉപയോഗിക്കാനും രഹസ്യ ബിസിനസ്സ് ഡാറ്റ ചോര്‍ത്താനും പ്രധാനപ്പെട്ട ജീവനക്കാരെ ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്യാനും സാധിക്കും. അത്‌പോലെ ഓണ്‍ലൈനില്‍ സുരക്ഷിതമായി തുടരാനും വിപിഎന്‍ ആവശ്യമാണ് . നിങ്ങള്‍ നിങ്ങളുടെ ഓഫീസ് ജോലി ചെയ്യാത്തപ്പോള്‍ പോലും, വിപിഎന്നുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ്, സോഷ്യല്‍ മീഡിയ, ഇമെയില്‍ മുതലായവയുടെ പാസ്വേഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്നു.

Why You Need a VPN, and How to Choose the Right One | PCMag

അതേസമയം ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ മുതലായ ഇന്ത്യയിലെ ഏതെങ്കിലും ഐഎസ്പികളില്‍ നിന്ന് നിങ്ങള്‍ ഒരു പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വാങ്ങുമ്പോള്‍; ഡാറ്റയും ഓണ്‍ലൈന്‍ പ്രവര്‍ത്തനവും ഐഎസ്പി വഴി എളുപ്പത്തില്‍ ട്രാക്കുചെയ്യാനാകും. ഐഎസ്പിക്ക് ഇന്റര്‍നെറ്റ് കോണ്‍ഫിഗറേഷന്‍ വിദൂരമായി പുന:സജ്ജീകരിക്കാന്‍ കഴിയും. ചില വെബ്സൈറ്റുകളിലേക്കുള്ള ആക്‌സസ് നിരസിക്കാനും പരസ്യങ്ങള്‍ കാണിക്കുന്നതിന് നിങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി ട്രാക്കുചെയ്യാനും കഴിയും. ഐഎസ്പികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന എളുപ്പത്തില്‍ ലഭ്യമായ ഒരേയൊരു ഉപകരണമാണ് വിപിഎന്‍.

എന്തുകൊണ്ടാണ് വിപിഎന്‍ നിരോധിക്കണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെടുന്നത്?

ഇന്ത്യയിലുടനീളമുള്ള ‘ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ’വിപിഎന്‍ സേവനം തടയുന്നതിനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ‘സൈബര്‍ സുരക്ഷകളെ മറികടന്ന് കുറ്റവാളികളെ ഓണ്‍ലൈനില്‍ അജ്ഞാതരായി തുടരാന്‍ അനുവദിക്കുന്ന വിപിഎന്‍ സേവനങ്ങളും ഡാര്‍ക്ക് വെബും ഉയര്‍ത്തുന്ന സാങ്കേതിക വെല്ലുവിളി കമ്മിറ്റി ഉത്കണ്ഠയോടെ രേഖപ്പെടുത്തി. വിപിഎന്നുകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്, കാരണം പല വെബ്‌സൈറ്റുകളും അത്തരം സൗകര്യങ്ങള്‍ നല്‍കുകയും അവ പരസ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാല്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ അത്തരം വിപിഎന്നുകള്‍ തിരിച്ചറിയാനും ശാശ്വതമായി തടയാനും ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി ഏകോപിപ്പിച്ച് തീരുമാനമെടുക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

Explained: Why new VPN rules have Indians 'worried' - Times of India

ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കുന്നത് വീട്ടില്‍ ഇരുന്നുള്ള ജോലികളെ അപകടത്തിലാക്കിയേക്കാം. കമ്പനി നല്‍കുന്ന ഒരു സുരക്ഷിത ഇന്റര്‍നെറ്റ് കണക്ഷനില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ കമ്പനി ആവശ്യപ്പെട്ടേക്കാം. പാസ്വേഡുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന മൂന്നാം കക്ഷി ആക്രമണങ്ങളും മാല്‍വെയര്‍ ആക്രമണങ്ങളും ഉണ്ടാകാന്‍ ഇതുവഴി സാധ്യതയുണ്ട്. ഓണ്‍ലൈനില്‍ സ്വകാര്യത നിലനിര്‍ത്താനുള്ള ഏറ്റവും അടിസ്ഥാനപരവും എളുപ്പവുമായ മാര്‍ഗ്ഗം നഷ്ടപ്പെട്ടേക്കാം.