LogoLoginKerala

തിരുവനന്തപുരം കാര്യവട്ടം ട്വന്റി-20; ഇന്ത്യക്ക് 107 റണ്‍സ് വിജയ ലക്ഷ്യം

ആദ്യ ഓവറിന്റെ അവസാന ബോളില് ക്യാപ്റ്റന് തെംബു ബാവുമയെ ക്ലീന് ബോള് ചെയ്ത് ദീപക് ചാഹറാണ് തകര്ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില് അര്ഷദീപ് സിംഗ് മൂന്ന് വിക്കറ്റുകള് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. തിരുവനന്തപൂരം: ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച ഇന്ത്യന് ക്യാപ്റ്റന്റെ തീരുമാനം പാളിയില്ല. ബൗളര്മാര് നിറഞ്ഞാടിയപ്പോള് ദക്ഷിണാഫ്രിക്കയുടെ മുന് നിര മുട്ടുമടക്കി. ആദ്യ ഓവറിന്റെ അവസാന ബോളില് ക്യാപ്റ്റന് തെംബു ബാവുമയെ ക്ലീന് ബോള് ചെയ്ത് ദീപക് ചാഹറാണ് തകര്ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില് അര്ഷദീപ് …
 

ആദ്യ ഓവറിന്റെ അവസാന ബോളില്‍ ക്യാപ്റ്റന്‍ തെംബു ബാവുമയെ ക്ലീന്‍ ബോള്‍ ചെയ്ത് ദീപക് ചാഹറാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ അര്‍ഷദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി.

തിരുവനന്തപൂരം: ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം പാളിയില്ല. ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നിര മുട്ടുമടക്കി. ആദ്യ ഓവറിന്റെ അവസാന ബോളില്‍ ക്യാപ്റ്റന്‍ തെംബു ബാവുമയെ ക്ലീന്‍ ബോള്‍ ചെയ്ത് ദീപക് ചാഹറാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ അര്‍ഷദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി.

തിരുവനന്തപുരം കാര്യവട്ടം ട്വന്റി-20; ഇന്ത്യക്ക് 107 റണ്‍സ് വിജയ ലക്ഷ്യം

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സ് എന്ന നിലയിലായ സന്ദര്‍ശകരെ കേശവ് മഹാരാജ് എയ്ഡന്‍ മാര്‍ക്രം സഖ്യമാണ് ഒരു പരിധി വരെ കളിയിലേക്ക് മടക്കി കൊണ്ടുവന്നത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന്റെ ബോളില്‍ മാര്‍ക്രം മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പതറി. ഏഴാം വിക്കറ്റ് സഖ്യത്തില്‍ പാര്‍നലിനൊപ്പം മഹാരാജ് 26 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 37 ബോളില്‍ 24 റണ്‍സെടുത്ത പാര്‍നലിനെ അക്‌സര്‍ പട്ടേല്‍ മടക്കിയതോടെ ആ കൂട്ടുകെട്ടും പിരിഞ്ഞു.

തിരുവനന്തപുരം കാര്യവട്ടം ട്വന്റി-20; ഇന്ത്യക്ക് 107 റണ്‍സ് വിജയ ലക്ഷ്യം

അവസാനം വരെ പിടിച്ചു നിന്ന കേശവ് മഹാരാജിനെ ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയതോടെ സന്ദര്‍ശകര്‍ക്ക് മറ്റൊന്നും ചെയ്യാനായില്ല. 35 ബോളില്‍ 41 റണ്‍സെടുത്ത മഹാരാജ് തന്നെയാണ് അവരുടെ ടോപ്പ് സ്‌കോറര്‍. നാല് ബാറ്റര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സംപൂജ്യരായി മടങ്ങിയത്. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിംഗ് മൂന്നും, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.