LogoLoginKerala

ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് ; നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരാകില്ല

ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു സംഭവം കൊച്ചി : ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരാക്കാൻ സാവകാശം തേടി. ഹാജരാകാൻ സമയം നൽകണമെന്ന് ശ്രീനാഥ് ഭാസി അറിയിച്ചു. നാളെ ഹാജരാകാനാണ് പൊലീസിന്റെ പുതിയ നിർദേശം. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നല്കിയിരിക്കുന്നത് . ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി …
 

ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു സംഭവം

കൊച്ചി : ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരാക്കാൻ സാവകാശം തേടി. ഹാജരാകാൻ സമയം നൽകണമെന്ന് ശ്രീനാഥ് ഭാസി അറിയിച്ചു.
നാളെ ഹാജരാകാനാണ് പൊലീസിന്റെ പുതിയ നിർദേശം. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത് .

ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി .
കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം.