LogoLoginKerala

ശ്രീനാഥ് ഭാസി അറസ്റ്റിൽ

സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത് കൊച്ചി : ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ കേസുമായി മുന്നോട്ട് പോകുമെന്നും തെളിവുകൾ എല്ലാം കൈയിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ആദ്യം രസകരമായാണ് അഭിമുഖം മുന്നോട്ട് പോയത്. നിങ്ങൾ ധ്യാൻ ശ്രീനിവാസനെ രക്ഷപ്പെടുത്തിയ ചാനൽ അല്ലേയെന്ന് ചോദിച്ചു. ശ്രീനാഥ് യാതൊരു പ്രകോപനവും …
 

സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്

കൊച്ചി : ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തെ കേസുമായി മുന്നോട്ട് പോകുമെന്നും തെളിവുകൾ എല്ലാം കൈയിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ആദ്യം രസകരമായാണ് അഭിമുഖം മുന്നോട്ട് പോയത്. നിങ്ങൾ ധ്യാൻ ശ്രീനിവാസനെ രക്ഷപ്പെടുത്തിയ ചാനൽ അല്ലേയെന്ന് ചോദിച്ചു. ശ്രീനാഥ് യാതൊരു പ്രകോപനവും ഇല്ലാതെ ചീത്ത പറയുകയായിരുന്നു. ക്യാമറ ഓഫ് ചെയ്യാൻ പറഞ്ഞിട്ടാണ് ശ്രീനാഥ് ഭാസി തെറി വിളിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.