LogoLoginKerala

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് ; റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില് കനത്ത മൂടല്മഞ്ഞ് രൂപപ്പെട്ടു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും രാജ്യത്തെ ഉള്പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി. അല്-ഐന് – ദുബൈ റോഡ് ഉള്പ്പെടെയുള്ള പ്രധാന റോഡുകളിൽ ജാഗ്രത പുലര്ത്തണമെന്ന് അബുദാബി പൊലീസ് സോഷ്യല് മീഡിയയിലൂടെ മുന്നറിയിപ്പ് നല്കി. റോഡുകളിലെ പരമാവധി വേഗതപരിധിയില് മാറ്റം വരുത്തി. റോഡുകളില് …
 

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും രാജ്യത്തെ ഉള്‍പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകി.

അല്‍-ഐന്‍ – ദുബൈ റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിൽ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ പരമാവധി വേഗതപരിധിയില്‍ മാറ്റം വരുത്തി. റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ തെളിയുന്ന സ്‍പീഡ് ലിമിറ്റ് ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും വേണമെന്ന് പൊലീസ് അറിയിച്ചു.

അല്‍-ഐന്‍ – ദുബൈ റോഡ് (അല്‍ ഹിയാര്‍ – അല്‍ ഫഖാ), അല്‍ ബദ – നഹില്‍ റോഡ്, സ്വൈഹാന്‍ റോഡ് (നഹില്‍ – അല്‍ ഹിയാര്‍) എന്നീ റോഡുകളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചതായി പൊലീസ് അറിയിച്ചു. അതേസമയം യുഎഇയില്‍ അനുഭവപ്പെട്ടിരുന്ന കനത്ത ചൂടില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.