LogoLoginKerala

വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട്.

ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില് ഇംഗ്ലണ്ട് 2-1 ന് ലീഡെടുത്തു കറാച്ചി: യുവതാരം ഹാരി ബ്രൂക്കിന്റെ അടിപൊളി ബാറ്റിങ്ങിന്റെ കരുത്തില് പാകിസ്താനെ തകര്ത്ത് ഇംഗ്ലണ്ട്. പാകിസ്താനെതിരായ പരമ്പരയിലെ മൂന്നാം ട്വന്റി 20യില് 63 റണ്സിനാണ് ഇംഗ്ലണ്ട് ആതിഥേയരെ കീഴടക്കിയത്. ഇംഗ്ലണ്ട് ഉയര്ത്തിയ 222 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് നിശ്ചിത ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 158 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില് ഇംഗ്ലണ്ട് 2-1 ലീഡാണ് ഈ വിജയത്തോടെ എടുത്തത്. മൂന്ന് വിക്കറ്റ് …
 

ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് ലീഡെടുത്തു

കറാച്ചി: യുവതാരം ഹാരി ബ്രൂക്കിന്റെ അടിപൊളി ബാറ്റിങ്ങിന്റെ കരുത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇംഗ്ലണ്ട്. പാകിസ്താനെതിരായ പരമ്പരയിലെ മൂന്നാം ട്വന്റി 20യില്‍ 63 റണ്‍സിനാണ് ഇംഗ്ലണ്ട് ആതിഥേയരെ കീഴടക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ലീഡാണ്
ഈ വിജയത്തോടെ എടുത്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ്സാണ് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന് ലഭിച്ചത്. വെറും 35 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ഹീറോ. 82 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.

പിന്നീട് ക്രീസിലൊന്നിച്ച ബ്രൂക്കും ബെന്‍ ഡക്കറ്റും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. ബ്രൂക് എട്ട് ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെയാണ് 81 റണ്‍സെടുത്തത്. മറുവശത്ത് ഡക്കറ്റ് വേറിട്ട ഷോട്ടുകളുമായി കളം നിറഞ്ഞു. താരം 42 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തില്‍ 70 റണ്‍സെടുത്തു. ഇരുവരും 139 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പാകിസ്താന് വേണ്ടി ഉസ്മാന്‍ ഖാദിര്‍ രണ്ട് വിക്കറ്റെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി പതിവുപോലെ മുഹമ്മദ് റിസ്വാനും നായകന്‍ ബാബര്‍ അസമുമാണ് ക്രീസിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ 200ലധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യം തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ പേടിസ്വപ്നം. എന്നാല്‍ മൂന്നാം ട്വന്റി 20യില്‍ ടീമിലിടം നേടിയ മാര്‍ക്ക് വുഡും റീസ് ടോപ്ലിയും ഇരുവരെയും മടക്കി പാകിസ്താന് തിരിച്ചടി നല്‍കി.