LogoLoginKerala

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 ഇന്ന്; ജസ്പ്രീത് ബുമ്ര ടീമില്‍ തിരിച്ചെത്തും

പരമ്പര നഷ്ടമാകാതിരിക്കാന് ഇന്ത്യക്ക് ഈ മത്സരത്തില് ജയം അനിവാര്യമാണ്. മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോല്വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി 20 പോരാട്ടം ഇന്ന് നടക്കും. നാഗ്പൂരിലാണ് ഇന്ത്യയ്ക്ക് നിര്ണായകമായ മത്സരം നടക്കുന്നത്. പേസര് ജസ്പ്രീത് ബുമ്ര ഇന്ത്യന് ടീമില് തിരിച്ചെത്തും. അതേസമയം മഴ ഭീഷണി നിലനില്ക്കുന്നത് തിരിച്ചടിയാവുന്നുണ്ട്. കനത്ത മഴയായിരുന്നു ഇന്നലെ നാഗ്പൂരില്. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു. പരമ്പര നഷ്ടമാകാതിരിക്കാന് ഇന്ത്യക്ക് ഈ മത്സരത്തില് ജയം അനിവാര്യമാണ്. മൊഹാലിയിലെ …
 

പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്.

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 പോരാട്ടം ഇന്ന് നടക്കും. നാഗ്പൂരിലാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായ മത്സരം നടക്കുന്നത്. പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. അതേസമയം മഴ ഭീഷണി നിലനില്‍ക്കുന്നത് തിരിച്ചടിയാവുന്നുണ്ട്. കനത്ത മഴയായിരുന്നു ഇന്നലെ നാഗ്പൂരില്‍. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു.

പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോല്‍വിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. അതേസമയം പരിക്കില്‍നിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടും എത്തുന്നുണ്ട്. ഡെത്ത് ഓവറുകളില്‍ വലിയ തോതില്‍ റണ്‍ വഴങ്ങുന്ന ഇന്ത്യക്ക് ബുമ്രയുടെ വരവ് വലിയ ആശ്വാസം നല്‍കും. പുറംവേദന അലട്ടിയിരുന്ന ബുമ്ര ജൂലൈ 14 മുതല്‍ കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പരിചയ സമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെ അമിതമായി റണ്‍ വഴങ്ങുന്നത് ഇന്ത്യക്ക് നിയന്ത്രിക്കേണ്ടതുണ്ട്.