LogoLoginKerala

ആശ്വസത്തോടെ യൂട്യൂബ് കാണുന്നവര്‍: ‘അത് ഒരു പരീക്ഷണമായിരുന്നു’

റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ റിപ്പോര്ട്ടുകള് അനുസരിച്ച്, സെലക്ട് ചെയ്ത വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കിപ് അടിക്കാന് പറ്റാത്ത 10 പരസ്യങ്ങള് വരെ യൂട്യൂബ് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ന്യൂയോര്ക്ക്: പുതിയ നടപടിയുമായി യൂട്യൂബ് രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ കാണുമ്പോള് കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണവും ദൈര്ഘ്യവും വര്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്. വീഡിയോയ്ക്ക് ഇടയ്ക്ക് ഏകദേശം 10 പരസ്യങ്ങള് വരെ കാണേണ്ടി വന്നെന്നും, സ്കിപ്പ് അടിക്കാതെ ഇവ കാണേണ്ടി വന്നുവെന്നും ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും ഉപയോക്താക്കള് റിപ്പോര്ട്ട് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കളില് …
 

റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, സെലക്ട് ചെയ്ത വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്‌കിപ് അടിക്കാന്‍ പറ്റാത്ത 10 പരസ്യങ്ങള്‍ വരെ യൂട്യൂബ് പ്ലേ ചെയ്യുന്നുണ്ടായിരുന്നു.

 ന്യൂയോര്‍ക്ക്: പുതിയ നടപടിയുമായി യൂട്യൂബ് രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ കാണുമ്പോള്‍ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണവും ദൈര്‍ഘ്യവും വര്‍ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്. വീഡിയോയ്ക്ക് ഇടയ്ക്ക് ഏകദേശം 10 പരസ്യങ്ങള്‍ വരെ കാണേണ്ടി വന്നെന്നും, സ്‌കിപ്പ് അടിക്കാതെ ഇവ കാണേണ്ടി വന്നുവെന്നും ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കളില്‍ നിന്നുള്ള പരാതികളെത്തുടര്‍ന്ന്, ഗൂഗിള്‍ ഉടമസ്ഥതയിലുള്ള കമ്പനി പരസ്യങ്ങളുടെ പരീക്ഷണം അവസാനിപ്പിക്കുകയാണെന്നും, പ്ലാറ്റ്ഫോം നിലനിര്‍ത്തുന്നതിനും സാമ്പത്തിക പിന്തുണ വര്‍ധിപ്പിക്കാനുമാണ് യൂട്യൂബ് പരസ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.

ആശ്വസത്തോടെ യൂട്യൂബ് കാണുന്നവര്‍: ‘അത് ഒരു പരീക്ഷണമായിരുന്നു’

റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, സെലക്ട് ചെയ്ത വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്‌കിപ് അടിക്കാന്‍ പറ്റാത്ത 10 പരസ്യങ്ങള്‍ വരെ യൂട്യൂബ് പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം പരസ്യങ്ങളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെക്കുറിച്ച് ഒരു ഉപയോക്താവ് ട്വിറ്റിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യത്തിന് കമ്പനി ട്വിറ്റിലൂടെ പ്രതികരിച്ചത് അവ ‘ബമ്പര്‍ പരസ്യങ്ങള്‍’ ആണെന്നാണ്. അത് ആറ് സെക്കന്‍ഡ് വരെ മാത്രം നീണ്ടുനില്‍ക്കുന്നവയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആഗോളതലത്തില്‍ ഒരു ചെറിയ പരീക്ഷണം നടത്തിയെന്നും കണക്റ്റുചെയ്ത ടിവികളില്‍ കാഴ്ചക്കാര്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ കാണുന്ന സമയം കൊണ്ട് ഒരു പരസ്യ പോഡില്‍ ഒന്നിലധികം പരസ്യങ്ങള്‍ നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരസ്യ ഇടവേളകള്‍ കുറച്ചുകൊണ്ട് കാഴ്ചക്കാര്‍ക്ക് മികച്ച അനുഭവം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി പറയുന്നു. നിലവില്‍ ഈ പരീക്ഷണം അവസാനിപ്പിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു’.