LogoLoginKerala

സൂമില്‍ ഗുരുതര സുരക്ഷാ പിഴവുകള്‍; ആപ്പിന് ‘ആപ്പിടാന്‍’ കേന്ദ്രം

ന്യൂഡല്ഹി: ജനപ്രീയ വീഡിയോ കോണ്ഫറന്സിംഗ് പ്ലാറ്റ്ഫോമായ സൂമില് ഗുരുതര സുരക്ഷാ പിഴവുകള് കണ്ടെത്തി. ഇതോടെ പിഴവുകള് മറികടക്കാന് സൂം ഉപയോക്താക്കളോട് അടിയന്തരമായി ആപ്പ് അപ്ഡേറ്റ് ചെയ്യാന് കേന്ദ്ര സര്ക്കാര് നിര്ദേശിച്ചു. നിലവിലെ സുരക്ഷാ പിഴവ് മൂലം ഹാക്കര്മാര്ക്ക് സോഫ്റ്റ്വെയര് സഹായത്തോടെ സൂം മീറ്റിംഗുകളില് അനുമതിയില്ലാതെ പ്രവേശിക്കാന് സാധിക്കുമെന്നും ഇത് ഗുരുതര പ്രശ്നങ്ങള് സൃഷ്ടിക്കുമെന്നും കേന്ദ്ര സൈബര് സുരക്ഷാ ടീമായ സി.ഇ.ആര്.ടി.ഇന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്ര സര്ക്കാരിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര് 13ന് സൂം മാനേജ്മെന്റ് ആപ്പ് അപ്ഡേറ്റ് …
 

ന്യൂഡല്‍ഹി: ജനപ്രീയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ സൂമില്‍ ഗുരുതര സുരക്ഷാ പിഴവുകള്‍ കണ്ടെത്തി. ഇതോടെ പിഴവുകള്‍ മറികടക്കാന്‍ സൂം ഉപയോക്താക്കളോട് അടിയന്തരമായി ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

നിലവിലെ സുരക്ഷാ പിഴവ് മൂലം ഹാക്കര്‍മാര്‍ക്ക് സോഫ്റ്റ്വെയര്‍ സഹായത്തോടെ സൂം മീറ്റിംഗുകളില്‍ അനുമതിയില്ലാതെ പ്രവേശിക്കാന്‍ സാധിക്കുമെന്നും ഇത് ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്ര സൈബര്‍ സുരക്ഷാ ടീമായ സി.ഇ.ആര്‍.ടി.ഇന്‍ കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 13ന് സൂം മാനേജ്‌മെന്റ് ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് നിര്‍ദേശം നല്‍കിയിരുന്നു.