LogoLoginKerala

കണ്ണൂർ സർവകലാശാല നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടി സ്വാഗതാർഹമെന്ന് വി. ഡി സതീശൻ

ആറ് വർഷത്തെ നിയമനങ്ങൾ കൂടി അന്വേഷിക്കണം. അതിന് യുഡിഎഫ് നിയമപരമായ വഴികൾ തേടുമെന്നും വി. ഡി സതീശൻ തിരുവനന്തപുരം : കണ്ണൂർ സർവകലാശാല നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ആറ് വർഷത്തെ നിയമനങ്ങൾ കൂടി അന്വേഷിക്കണം. അതിന് യുഡിഎഫ് നിയമപരമായ വഴികൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസി നിയമനത്തില് ഗവര്ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില് കൊണ്ടുവരാനിരിക്കെയാണ് നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്ണറുടെ നടപടി. അതേസമയം, നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിയെ പിന്തുണച്ച് …
 

ആറ് വർഷത്തെ നിയമനങ്ങൾ കൂടി അന്വേഷിക്കണം. അതിന് യുഡിഎഫ് നിയമപരമായ വഴികൾ തേടുമെന്നും വി. ഡി സതീശൻ

തിരുവനന്തപുരം : കണ്ണൂർ സർവകലാശാല നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ആറ് വർഷത്തെ നിയമനങ്ങൾ കൂടി അന്വേഷിക്കണം. അതിന് യുഡിഎഫ് നിയമപരമായ വഴികൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്‍ കൊണ്ടുവരാനിരിക്കെയാണ് നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി.

അതേസമയം, നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തി. ബന്ധു നിയമനത്തിന് തടയിട്ടു നടപടി ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപിടിക്കുന്നതാണെന്നും കണ്ണൂർ വിസിയുടെ നിയമ വിരുദ്ധ നടപടി ആദ്യമായല്ല ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് പിന്നിൽ ആരാണെന്ന് സർക്കാർ കണ്ടെത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.