LogoLoginKerala

‘ബ്രൂസ്‌ലി’യായി ഉണ്ണി മുകുന്ദന്‍ ; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് !

എല്ലാ ആക്ഷന് ഹീറോകള്ക്കും ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് പോസ്റ്റര് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന് കുറിച്ചത് ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രൂസ്ലിയുടെ ടൈറ്റില് പോസ്റ്റര് പുറത്ത്. ഗോകുലം മൂവീസിന്റെ ബാനറില് ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. എല്ലാ ആക്ഷന് ഹീറോകള്ക്കും ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് പോസ്റ്റര് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന് കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : ‘എന്റെ എല്ലാ പ്രിയപ്പെട്ടആക്ഷന് ഹീറോകള്ക്കും വേണ്ടി …
 

എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രൂസ്‌ലിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

‘എന്റെ എല്ലാ പ്രിയപ്പെട്ടആക്ഷന്‍ ഹീറോകള്‍ക്കും വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുന്നു. ഞാനും വൈശാഖേട്ടനും ഒന്നിച്ചിട്ട് പത്ത് വര്‍ഷമായി എന്ന് വിശ്വസിക്കാനാവുന്നില്ല. ഉദയേട്ടന്റെ സ്‌ക്രിപ്റ്റിൽ ആദ്യമായാണ് ഞാന്‍ നായകനാവുന്നത്. ഗോകുലം ഗോപാലന്‍ സാര്‍ എന്നിലര്‍പ്പിച്ച വിശ്വാസവും ബോധ്യങ്ങളുമില്ലെങ്കില്‍ ഈ പ്രോജക്റ്റ് സംഭവിക്കില്ല. വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവർക്ക് നന്ദി’
കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, എല്ലാത്തിനുമായി ഞാന്‍ വരികയാണ്’