LogoLoginKerala

‘ഞാൻ ക്രിസ്ത്യാനിയാണ്, ദേശീയ പതാക ഉയർത്താനോ അഭിവാദ്യം ചെയ്യാനോ കഴിയില്ല’ : സ്‌കൂൾ ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്താൻ വിസമ്മതിച്ച സംഭവം വിവാദത്തിൽ

അധ്യാപികയുടെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് പറഞ്ഞതോടെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയായിരുന്നു ധർമപുരി : തമിഴ്നാട്ടിൽ സർക്കാർ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്താനും സല്യൂട്ട് ചെയ്യാനും വിസമ്മതിച്ചതിനെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട് സ്കൂൾ ഹെഡ്മിസ്ട്രസ്. പ്രധാനാധ്യാപികയായ തമിഴ്സെൽവി ഈ വർഷം വിരമിക്കാനിരിക്കെ അവരെ അഭിനന്ദിക്കാനാണ് ഓഗസ്റ്റ് 15-ന് ആഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ അധ്യാപികയുടെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് പറഞ്ഞതോടെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയായിരുന്നു. നാല് വർഷത്തിലേറെയായി സ്റ്റാഫ് അംഗമാണ് തമിഴ്സെൽവി. താൻ ഒരു യാക്കോബ ക്രിസ്ത്യാനിയാണെന്നും …
 

അധ്യാപികയുടെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് പറഞ്ഞതോടെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയായിരുന്നു

ധർമപുരി : തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്താനും സല്യൂട്ട് ചെയ്യാനും വിസമ്മതിച്ചതിനെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട് സ്‌കൂൾ ഹെഡ്മിസ്ട്രസ്. പ്രധാനാധ്യാപികയായ തമിഴ്സെൽവി ഈ വർഷം വിരമിക്കാനിരിക്കെ അവരെ അഭിനന്ദിക്കാനാണ് ഓഗസ്റ്റ് 15-ന് ആഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ അധ്യാപികയുടെ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് പറഞ്ഞതോടെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയായിരുന്നു. നാല് വർഷത്തിലേറെയായി സ്റ്റാഫ് അംഗമാണ് തമിഴ്സെൽവി.

താൻ ഒരു യാക്കോബ ക്രിസ്ത്യാനിയാണെന്നും തങ്ങൾ ദൈവത്തെ മാത്രമേ വന്ദിക്കുകയുള്ളു എന്നും അതേസമയം പതാകയോട് ബഹുമാനം ഉണ്ടെന്നും തമിഴ്സെൽവി പറഞ്ഞു. ഇക്കാരണത്താലാണ് പതാക ഉയർത്താൻ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസിനോട് ആവശ്യപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തെ തുടർന്ന് ധർമ്മപുരിയിലെ ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്ക് പരാതി കൈമാറുകയും സർക്കാർ നടത്തുന്ന സ്കൂളിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത് നിഷേധിച്ച സംഭവം വിവാദമാകുകയും ചെയ്തു. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഇവർ അവധിയെടുത്തെന്നും അസുഖ അവധിയുടെ പേരിൽ വർഷങ്ങളായി ചെയ്തുവരികയാണെന്നും പരാതിയിൽ പറയുന്നു.