LogoLoginKerala

കൊച്ചിയിലെ ഫ്ലാറ്റുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കൊലപാതകവും ലഹരി ഇടപാടും വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം കൊച്ചി : കൊച്ചിയിലെ ഫ്ലാറ്റുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കൊലപാതകവും ലഹരി ഇടപാടും വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇനി മുതൽ വാടകക്കാരോട് ഉടമകൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. വാടകയ്ക്ക് എടുത്തവർ അപരിചിതർക്ക് താമസം ഒരുക്കുന്നത് നിയന്ത്രിക്കണം. വാടക കരാർ എഴുതുമ്പോൾ ഇക്കാര്യം ഉറപ്പാക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു പറഞ്ഞു. അതേസമയം, കൊച്ചിയിൽ റസിഡൻസ് …
 

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കൊലപാതകവും ലഹരി ഇടപാടും വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം

കൊച്ചി : കൊച്ചിയിലെ ഫ്ലാറ്റുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കൊലപാതകവും ലഹരി ഇടപാടും വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇനി മുതൽ വാടകക്കാരോട് ഉടമകൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

വാടകയ്ക്ക് എടുത്തവർ അപരിചിതർക്ക് താമസം ഒരുക്കുന്നത് നിയന്ത്രിക്കണം. വാടക കരാർ എഴുതുമ്പോൾ ഇക്കാര്യം ഉറപ്പാക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു പറഞ്ഞു.

അതേസമയം, കൊച്ചിയിൽ റസിഡൻസ് അസോസിയേഷനുകൾക്ക് ഗ്രേഡിംഗ് നടപ്പാക്കാനും തീരുമാനമായി. എല്ലാ സുരക്ഷാ മുൻകരുതലും പാലിക്കുന്നവർക്ക് A+ ഗ്രേഡ് നൽകും. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.