LogoLoginKerala

18 ദിവസത്തില്‍ 50 കോടി ! റെക്കോര്‍ഡ് കളക്ഷന്‍ നേടി പാപ്പൻ

സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പനിൽ എബ്രഹാം മാത്യു മാത്തന് എന്നാണ് കഥാപാത്രത്തിന്റെ പേര് 18 ദിവസത്തിനുള്ളിൽ അൻപത് കോടി ക്ലബ്ബിൽ ഇടം നേടി പാപ്പൻ. പാപ്പൻ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില് കേരളത്തില് നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പൻ നേടിയിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത …
 

സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പനിൽ എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്

18 ദിവസത്തിനുള്ളിൽ അൻപത് കോടി ക്ലബ്ബിൽ ഇടം നേടി പാപ്പൻ. പാപ്പൻ സിനിമയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പൻ നേടിയിരുന്നു.

​നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രത്തിന് സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പനിൽ എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ചിത്രത്തിലെ നീത പിള്ളയുടെ വിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.