LogoLoginKerala

കൊച്ചി ഫ്ളാറ്റിലെ കൊലപാതകം : കൂടുതൽ പേർക്ക് പങ്കുള്ളതായി സിറ്റി പൊലീസ് കമ്മിഷണർ

സജീവന്റെ മൃതദേഹം ഡക്ക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല – സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു കൊച്ചി : കൊച്ചി ഫ്ളാറ്റിലെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സജീവന്റെ മൃതദേഹം ഡക്ക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അർഷാദിന്റെ മറ്റൊരാളുടെ സഹായം ലഭിച്ചതായി …
 

സജീവന്റെ മൃതദേഹം ഡക്ക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല – സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു

കൊച്ചി : കൊച്ചി ഫ്ളാറ്റിലെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സിറ്റി പൊലീസ് കമ്മിഷണർ സി. എച്ച് നാഗരാജു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സജീവന്റെ മൃതദേഹം ഡക്ക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ അർഷാദിന്റെ മറ്റൊരാളുടെ സഹായം ലഭിച്ചതായി സംശയിക്കുന്നതായും കമ്മിഷണർ അറിയിച്ചു. സജീവും അർഷാദും തമ്മിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും കമ്മിഷണർ സി. എച്ച് നാഗരാജു വ്യക്തമാക്കി.

സജീവും പ്രതി അർഷാദും ലഹരിക്ക് അടിമകളെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായ അർഷാദിൽ നിന്നും പൊലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഫ്ലാറ്റിൽ സ്ഥിരം ലഹരി ഇടപാടുകൾ നടന്നതായും സൂചന ലഭിച്ചു. കൊല നടന്നത് മൂന്ന് ദിവസം മുൻപാണെന്നും കണ്ടെത്തി.

കേസിൽ ഒളിവിൽ പോയ അർഷാദ് ഇന്നലെ ഉച്ചയോടെ പിടിയിലായിരുന്നു. കാസർഗോഡ് അതിർത്തിയിൽ വച്ചാണ് പിടികൂടിയത്. കർണാടകയിലേക്ക് കടക്കാനായിരുന്നു അർഷാദിന്റെ ശ്രമം.