LogoLoginKerala

ഫിഫ വിലക്കിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ; യുഎഇയില്‍ നടക്കേണ്ട പ്രീ സീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കി

മൂന്ന് സൗഹാർദ്ദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നിലവിൽ യു.എ.ഇയിലാണ് ടീം ഉള്ളത് ദുബായ് : ഇന്ത്യക്ക് ഫിഫ ഏര്പ്പെടുത്തിയ വിലക്കിനെ തുടര്ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില് നടക്കേണ്ട പ്രീ സീസണ് മല്സരങ്ങള് റദ്ദാക്കി. മൂന്ന് സൗഹാർദ്ദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നിലവിൽ യുഎഇയിലാണ് ടീം ഉള്ളത്. ആഗസ്റ്റ് 20 മുതല് 28 വരെ യുഎഇയിലെ വിവിധ ക്ലബ്ബുകളുമായാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ് മല്സരം നടക്കേണ്ടത്. ഇന്നലെ വൈകിട്ടോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. …
 

മൂന്ന് സൗഹാർദ്ദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നിലവിൽ യു.എ.ഇയിലാണ് ടീം ഉള്ളത്

ദുബായ് : ഇന്ത്യക്ക് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട പ്രീ സീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കി. മൂന്ന് സൗഹാർദ്ദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നിലവിൽ യുഎഇയിലാണ് ടീം ഉള്ളത്. ആഗസ്റ്റ് 20 മുതല്‍ 28 വരെ യുഎഇയിലെ വിവിധ ക്ലബ്ബുകളുമായാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മല്‍സരം നടക്കേണ്ടത്. ഇന്നലെ വൈകിട്ടോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫിഫ ഏർപ്പെടുത്തിയ വിലക്ക് മൂലം ഞങ്ങളുടെ മൂന്ന് പ്രീ സീസൺ മത്സരങ്ങളും റദ്ദാക്കിയിരിക്കുന്നുവെന്ന് വ്യക്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ദുബായിൽ പരിശീലനം നടത്തുന്നത് ടീം തുടരുമെന്നും പകരം ക്രമീകരണങ്ങൾ കൊണ്ടു വരുമെന്നും പറഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വേണ്ട സമയത്ത് പുറത്ത് വിടുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വ്യക്തമാക്കിയിട്ടുണ്ട്.